ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി; നടപടി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം

Published : Mar 15, 2026, 09:21 PM IST
padmakumar

Synopsis

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ‌‌‌എ പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി. ആറന്മുള മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായിരുന്നു. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാനാണ് സാധ്യത.

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ‌‌‌എ പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി. ആറന്മുള മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരനാണ് പകരം ചുമതല. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ആയിരുന്നു പത്മകുമാർ. പത്മകുമാറിനെതിരായ സംഘടന നടപടിയിൽ നാളെ തീരുമാനം ഉണ്ടായേക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗം നാളെ ഉണ്ടാകും. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാനാണ് സാധ്യത. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശാനുസരണമാണ് നടപടി.

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സംഭവത്തിൽ എ പത്മകുമാർ സിപിഎമ്മിന് വിശദീകരണം നൽകിയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വിശദീകരണം. തപാലിലൂടെ ആയിരുന്നു പത്മകുമാറിനോട് പത്തനംതിട്ട ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. ദൂതൻ വഴിയാണ് പത്മകുമാര്‍ മറുപടി കൈമാറിയത്. സ്വർണ്ണകൊള്ളയിൽ ജയിലിൽ പോയപ്പോഴും പുറത്തിറങ്ങിയപ്പോഴും സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നു പത്മകുമാർ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പയ്യന്നൂരിൽ ടി ഐ മധുസൂദനന് എതിരെ വി കുഞ്ഞികൃഷ്ണൻ മത്സരിക്കും; സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ
നേമത്ത് പോര് കടുക്കുന്നു; 'പ്രോഗ്രസ് കാർഡ്' നിരത്തി ശിവൻകുട്ടി, ബിജെപി സ്ഥാനാര്‍ത്ഥിയെ തുറന്ന ചര്‍ച്ചയ്ക്ക് ക്ഷണിച്ചു