
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയുള്ള സമരം ശക്തമാക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കൊള്ള നടത്തിയവരെ സിപിഎം സംരക്ഷിക്കുകയാണെന്നും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. എസ്ഐടിക്ക് മേലെ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തുകയാണ്. എസ്ഐടി അതിന് വഴങ്ങുന്നു എന്നത് ദൗർഭാഗ്യകരമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
എസ്എൻഡിപി- എൻഎസ്എസ് ഐക്യം പാളിയതാണ്. അതിൽ സമുദായ സംഘടനകൾക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. അതിൽ ഞാൻ ഒന്നും പറയുന്നില്ല. എൻഎസ്എസിന് എപ്പോഴും ഒരു സമദൂര നിലപാടാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ എൻഎസ്എസിൻ്റെ സമദൂര നിലപാട് യുഡിഎഫിന് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് അത് നിങ്ങൾക്ക് അറിയാവുന്നതല്ലേ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam