ശബരിമല നട തുറന്നു, ഇനി കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത മണ്ഡലകാലം

Published : Nov 16, 2022, 05:35 PM ISTUpdated : Nov 16, 2022, 08:19 PM IST
ശബരിമല നട തുറന്നു, ഇനി കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത മണ്ഡലകാലം

Synopsis

പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നു. കണ്ണൂർ തളിപ്പറമ്പ് കീഴുത്രം കെ ജയരാമൻ നമ്പൂതിരിയാണ് ശബരിമലയിലെ പുതിയ മേൽശാന്തി.

ശബരിമല : മണ്ഡല മകരവിളക്ക് തീ‍‍ർഥാടനത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിയിച്ചു. നിയന്ത്രണങ്ങൾ ഒഴിവാക്കിയുള്ള മണ്ഡലകാലത്തിനാണ് ഇതോടെ തുടക്കമാകുന്നത്. 

ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്ത ​ഗോപൻ സന്നിധാനത്ത് എത്തിയിരുന്നു. വലിയ ഭക്തജന തിരക്കാണ് സന്നിധാനത്തുള്ളത്. വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം ആദ്യ ദിവസങ്ങളിൽ തന്നെ 60000 ത്തോളമാണ്. അവധി ദിവസങ്ങളിൽ ഇത് 80000 ന് മുകളിലേക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ട് തീർത്ഥാടനകാലവും നിയന്ത്രണങ്ങളോടെയായിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത സാധാരണ തീർത്ഥാടന കാലത്തിനാണ് ശബരിമല സാക്ഷ്യം വഹിക്കാൻ പോകുന്നത്. നട തുറന്ന് അൽപ്പ സമയത്തിന് ശേഷം മാത്രമേ തീർത്ഥാടകരെ അനുവദിക്കുകയുള്ളു. 

ഇതിനൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നു. കണ്ണൂർ തളിപ്പറമ്പ് കീഴുത്രം കെ ജയരാമൻ നമ്പൂതിരിയാണ് ശബരിമലയിലെ പുതിയ മേൽശാന്തി. കോട്ടയം വൈക്കം ഇണ്ഡൻതുരുത്തി മനയിലെ ഹരിഹരൻ നമ്പൂതിരിയാണ് മാളികപ്പുറത്തെ മേൽശാന്തി. മേൽശാന്തിമാർ 18ാം പടി കടന്ന് എത്തി. പതിനെട്ടാം പടിയിൽ വച്ച് നിലവിലെ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ഇവരെ കൈപിടിച്ച് കയറ്റി. അതിന് ശേഷം കലശാഭിഷേകവും സ്ഥാനാരോഹണവും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

​ഗണേഷ് കുമാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണ് അറിയണമെന്ന് കെ മുരളീധരൻ; 'ഇത് വ്യക്തിപരമല്ല'
ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്, ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി മന്ത്രി; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ബിന്ദു മേനോൻ