കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു

By Web TeamFirst Published Feb 13, 2020, 6:04 PM IST
Highlights

ഇന്ന് പ്രത്യേക പൂജകൾ ഇല്ല. നാളെ പുലർച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറക്കും. തുടർന്ന് നിർമ്മാല്യവും നെയ്യഭിഷേകം ഉൾപ്പെടെയുള്ള പൂജകളും നടക്കും.

സന്നിധാനം: കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ കെ സുധീർ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിച്ചു.  

മേൽശാന്തി ആഴിയിൽ അഗ്നി പകർന്നതോടെ ഭക്തർ പതിനെട്ടാം പടി കയറി ദർശനം നടത്തി. ഇന്ന് പ്രത്യേക പൂജകൾ ഇല്ല. നാളെ പുലർച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറക്കും. തുടർന്ന് നിർമ്മാല്യവും നെയ്യഭിഷേകം ഉൾപ്പെടെയുള്ള പൂജകളും നടക്കും. കുംഭമാസ പൂജ പൂർത്തിയാക്കി, ഫെബ്രുവരി 18 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.

click me!