ശബരിമല തീര്‍ത്ഥാടനം; കര്‍ണാടകത്തിൽ നിന്നും അയ്യപ്പ ഭക്തരുമായി വരുന്ന വാഹനങ്ങള്‍ക്ക് ഇളവ് വേണം; കേരള മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്ത്

Published : Nov 16, 2025, 12:35 PM IST
Sabarimala Temple

Synopsis

ശബരിമല തീർത്ഥാടനത്തിനായി കർണാടകത്തിൽ നിന്ന് അയ്യപ്പ ഭക്തരുമായി കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് നികുതിയിൽ ഇളവ് നൽകണമെന്ന് കർണാടക സ്റ്റേറ്റ് ട്രാവൽ ഓണേഴ്സ് അസോസിയേഷൻ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്തയച്ചു

ബെംഗളൂരു: ശബരിമല തീർത്ഥാടനത്തിനായി കർണാടകത്തിൽ നിന്ന് അയ്യപ്പ ഭക്തരുമായി കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് നികുതിയിൽ ഇളവ് നൽകണമെന്ന് കർണാടക സ്റ്റേറ്റ് ട്രാവൽ ഓണേഴ്സ് അസോസിയേഷൻ. മണ്ഡല-മകരവിളക്ക് കാലയളവിൽ പ്രത്യേക ടാക്സ് ഇളവ് നൽകണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാറിനും സംഘടന കത്തയച്ചു. ദസറ കാലത്ത് കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് മൈസൂരുവിൽ ഇളവ് നൽകിയതും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ ഇടപെടണമെന്ന് കർണാടക ഗതാഗത മന്ത്രിയോടും സ്റ്റേറ്റ് ട്രാവൽ ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ദസറകാലത്ത് മൈസൂരുവിലേക്ക് വരുന്ന കേരളത്തിൽ നിന്നും വരുന്ന ടാക്സി വാഹനങ്ങള്‍ക്ക് ഇളവ് നൽകിയതിന് സമാനമായ മാതൃക കേരളവും നടപ്പാക്കണമെന്നാണ് ആവശ്യം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ടാക്സ് ഇളവ് നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത