ശബരിമലയിലെ പൊലീസ് നിയന്ത്രണം, അതൃപ്തി അറിയിച്ച് ദേവസ്വം ബോർഡ്

By Web TeamFirst Published Dec 25, 2019, 6:55 PM IST
Highlights

'പത്തു മണിക്കൂറോളമാണ് ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിടുന്നത്. സന്നിധാനത്തെ തിരക്ക് കുറഞ്ഞിട്ടും തീർത്ഥാടകരെ കയറ്റി വിടുന്നില്ല'

പത്തനംതിട്ട: ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിൽ അതൃപ്തി അറിയിച്ചു ദേവസ്വം ബോർഡ്. തിരക്ക് നിയന്ത്രിക്കാനെന്ന പേരിലുള്ള പൊലീസ് നടപടികൾ അനാവശ്യമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എൻ വാസു കുറ്റപ്പെടുത്തി.  പത്തു മണിക്കൂറോളമാണ് ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിടുന്നത്.

സന്നിധാനത്തെ തിരക്ക് കുറഞ്ഞിട്ടും തീർത്ഥാടകരെ കയറ്റി വിടുന്നില്ലെന്നും, വിഷയം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലപൂജ അടുത്തതോടെ ശബരിമലയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സൂര്യഗ്രഹണം കണക്കിലെടുത്തു നാളെ 4 മണിക്കൂർ നടയടച്ചിടും. മണ്ഡലപൂജ ആയതിനാൽ മറ്റന്നാളും നിയന്ത്രണം ഉണ്ടാകും. ഈ സാഹചര്യത്തിൽ ഇന്നൊരു ദിവസം മാത്രമാണ് മുഴുവൻ സമയദർശനം ഉണ്ടാവുക.

 

click me!