തുലാമാസ പൂജകള്‍ പൂര്‍ത്തിയാകും; വൈകിട്ട് ഹരിവരാസനം പാടി ശബരിമല നടയടയ്ക്കും

By Web TeamFirst Published Oct 21, 2020, 12:33 AM IST
Highlights

ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നവംബർ 12 ന് ക്ഷേത്ര നട തുറക്കും. നവംബർ 15 നാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്നത്

പമ്പ: തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരക്ക് ഹരിവരാസനം പാടിയാണ് ക്ഷേത്ര നട അടയ്ക്കുക. കൊവിഡ് നിയന്ത്രണങ്ങളോടെ പ്രതിദിനം 250 പേർക്ക് മാത്രമാണ് തുലാമാസ പൂജകൾക്ക് ദർശനത്തിന് അനുമതി ഉണ്ടായിരുന്നത്.

ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നവംബർ 12 ന് ക്ഷേത്ര നട തുറക്കും. നവംബർ 15 നാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്നത്. പുതിയ ശബരിമല മാളികപ്പുറം മേൽ ശാന്തിമാരുടെ സ്ഥാനാരോഹണവും 15ന് നടക്കും.

വി കെ ജയരാജ് പോറ്റി ശബരിമല മേൽശാന്തി, എം എൻ രജികുമാർ മാളികപ്പുറം മേൽശാന്തി

click me!