
തിരുവനന്തപുരം: നിയമസഭാ ചരിത്രത്തിലെ നിര്‍ണായക ചുവടാകും സഭാ ടിവിയുടെ പ്രവര്‍ത്തനമെന്ന് പ്രത്യാശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ കാലത്ത് നിയമസഭാ നടപടികൾ മാധ്യമങ്ങൾ പഴയത് പോലെ മാധ്യമങ്ങൾ കൂടുതലായി നൽകാത്ത അവസ്ഥയാണ് ഉള്ളത്. ഇതിനൊരു മാറ്റം വരും, നിയമസഭാ നടപടികൾ ഇനി കൂടുതലായി ജനങ്ങളിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതിവേഗം പൂര്‍ണ്ണ ചാനലെന്ന നിലയിൽ മാറാൻ സഭാ ടിവിക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ കൂടുതലായി വീക്ഷിക്കുന്നത് സാമാജികരുടെ പ്രവർത്തനവും മെച്ചപെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടർന്ന് വായിക്കാം: "സംവാദ അന്തരീക്ഷം മാറി"; മാധ്യമ വിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam