സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ, എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരും ഏഷ്യാനെറ്റ് ന്യൂസിനൊപ്പമാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: ബാർക് റേറ്റിംഗിൽ സർവാധിപത്യം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. മലയാളം ന്യൂസ് ചാനലുകളുടെ ഇന്ന് പുറത്തുവന്ന റേറ്റിംഗിൽ എല്ലാ വിഭാഗങ്ങളിലും ബഹുദൂരം മുന്നിലാണ് ഏഷ്യാനെറ്റ് ന്യൂസ്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് മുന്നിൽ തന്നെ തുടരുന്നു. സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ, എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരും ഏഷ്യാനെറ്റ് ന്യൂസിനൊപ്പമാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മലയാളത്തിൽ എന്നും ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിനെ കൂടുതൽ ഉയരങ്ങളിലെത്തിച്ച പ്രേക്ഷകർക്ക് നന്ദി.

പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ ഏതെന്ന ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസ് എന്ന് തന്നെയാണ് ഈ ആഴ്ചയിലെയും ഉത്തരം. ഇന്ന് പുറത്തുവന്ന 49-ാം ആഴ്ചയിലെ ബാര്‍ക്ക് (Broadcast Audience Research Council) റേറ്റിങ്ങിൽ 107 പോയിന്റിന്റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതായി തുടരുകയാണ്. രണ്ടാമതും മൂന്നാമതും ഉള്ള വാ‌ർത്താചാനലുകളെക്കാൾ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാ‌‌ർ‌ത്താ ചാനൽ. റേറ്റിങ് കണക്കുകളിൽ രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 98 പോയിന്റാണുള്ളത്. 56 പോയിന്റുള്ള 24 ന്യൂസ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. 48 പോയിന്‍റുമായി മനോരമ ന്യൂസ് നാലാം സ്ഥാനത്തും 36 പോയിന്‍റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്. 28 പോയിന്‍റുമായി ന്യൂസ് മലയാളം 24x7 ആറാം സ്ഥാനത്തുമുണ്ട്.

നഗര ഗ്രാമ വ്യത്യസമില്ലാതെ ഏത് സമയത്തും പ്രായ ഭേദമില്ലാതെ മലയാളികൾ വാർത്തകൾ അറിയുന്നത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണെന്ന് ബാർക്ക് പ്രേക്ഷക റേറ്റിങ് വ്യക്തമാക്കുന്നു. മലയാളിക്ക് ആധികാരിക വാർത്തകൾക്ക് ഏത് ചാനൽ കാണണം എന്നതിൽ ഒരു സംശയവും ഉണ്ടായില്ല. കാൽ നൂറ്റാണ്ട് പിന്നിട്ട മലയാളിയുടെ വാർത്താശീലം മാറ്റമില്ലാതെ തുടരുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസിനോടുള്ള മലയാളിയുടെ വിശ്വാസത്തിന് പ്രായവ്യത്യാസമോ സ്ത്രീപുരുഷ ഭേദമോ ഇല്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം മലയാളിയുടെ മാറാത്ത വാർത്താശീലമായി ഏഷ്യാനെറ്റ് ന്യൂസിനെ ഒന്നാം സ്ഥാനത്ത് നിലനിർത്തുന്നത് നേരിന്‍റേ പക്ഷമാണ്. പ്രേക്ഷകര്‍ അര്‍പ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കാൻ കൃത്യതയും വ്യക്തതയുള്ള വാര്‍ത്താ അനുഭവം നൽകി 'നേരോടെ നിര്‍ഭയം നിരന്തരം' തുടരാൻ ഏഷ്യാനെറ്റ് ന്യൂസ് പ്രതിജ്ഞാബദ്ധമായിരിക്കും.

Asianet News Live | Malayalam News Live | Live Breaking News l Kerala News | Live News Streaming