നിയമസഭയിലെ നടപടികൾ ജനങ്ങളിലേക്ക് എത്തിക്കാനുദ്ദേശിച്ച് തയ്യാറാക്കിയ സഭാ ടിവിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു
തിരുവനന്തപുരം: മാധ്യമങ്ങളുമായി ഉണ്ടായിരുന്ന സംവാദ അന്തരീക്ഷം മാറി വരികയാണെന്ന് സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണൻ. സംവാദം സംഹാര അന്തരീക്ഷമായി മാറുകയാണ്. ചര്‍ച്ചകൾ ഏകപക്ഷീയമായി പോകുന്നു എന്ന വിമര്‍ശവും പി ശ്രീരാമകൃഷ്ണൻ ഉന്നയിച്ചു. നിയമസഭ നടപടികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആരംഭിച്ച സഭ ടിവിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സ്പീക്കറുടെ വിമര്‍ശനം.
ഒടിടി പ്ലാറ്റ്ഫോം വഴി നിയമസഭയുടെ എല്ലാ കാലഘട്ടവും അടയാളപെടുത്തുന്ന പരിപാടികൾ ശേഖരിച്ച് വക്കാൻ കഴിയുമെന്ന് സ്പീക്കർ പറഞ്ഞു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയാണ് സഭാ ടിവിയുടെ ഉദ്ഘാടനം നിർവഹിച്ചത്. കൊവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ ഓൺലൈൻ വഴിയായിരുന്നു ഉദ്ഘാടന ചടങ്ങ്.
