നിയമസഭയില്‍ സജി ചെറിയാന് ഇരിപ്പിടം കെകെ ശൈലജക്ക് അടുത്ത്; വകുപ്പ് തൽക്കാലം മുഖ്യമന്ത്രിക്ക്

Published : Jul 07, 2022, 11:09 AM IST
നിയമസഭയില്‍  സജി ചെറിയാന് ഇരിപ്പിടം കെകെ ശൈലജക്ക് അടുത്ത്;  വകുപ്പ് തൽക്കാലം മുഖ്യമന്ത്രിക്ക്

Synopsis

 സജി ചെറിയ‌ാൻ കയറി വന്നപ്പോഴേ സഭാംഗങ്ങൾ പലരും അദ്ദേഹത്തെ ശ്രദ്ധിച്ചു. മന്ത്രിമാരടക്കം അടുത്ത് പോയി കുശലം ചോദിക്കുന്നതും കാണാമായിരുന്നു 

തിരുവനന്തപുരം: അപ്രതീക്ഷിത വിവാദവും തുടർന്നുള്ള രാജിയും , കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് സജി ചെറിയാന്റെ മന്ത്രി സ്ഥാനം തെറിച്ചത്. മിനിയാന്ന് സജി ചെറിയാൻ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകൾനടക്കുന്നതിനിടെയാണ് വിവാദ പ്രസംഗം പുറത്തായത്. പ്രതിപക്ഷം മറുപടി പ്രസംഗം ബഹിഷ്കരിച്ചതോടെ വിശദീകരണം നൽകാൻ മന്ത്രി നിർബന്ധിതനായി. 

മാപ്പും ഖേദവും പറഞ്ഞെങ്കിലും പ്രസംഗം വളച്ചൊടിച്ചതാണെന്ന നിലപാട് ആദ്യം വന്നത് നിയമസഭയിൽ തന്ന. എന്നാൽ ആ വിശദീകരണത്തിന് അധികം ആയുസ്സ് ഉണ്ടായില്ല. സംഭവ ബഹുലവും നാടകീയവുമായ മണിക്കൂറുകൾക്കടുവിൽ രാജി വച്ച് ഒഴിയേണ്ടി വന്നു. 

ഒരു ദിവസം ഇരുട്ടി വെളുത്തപ്പോൾ മന്ത്രിയല്ലാതായി മാറിയ സജി ചെറിയാൻ തന്നെ ആയിരുന്നു നിയമസഭയിലെ ഇന്നത്തെ ശ്രദ്ധാ കേന്ദ്രവും. രാവിലെ ഒരു കുഴപ്പവും ഇല്ല സ്ട്രോങാണെന്ന് പറഞ്ഞ് സഭയിലേക്ക് എത്തിയപ്പോൾ ഇരിപ്പിടം മാറി. കെകെ ശൈലജക്ക് അടുത്ത് രണ്ടാം നിരയിലാണ് പുതിയ ഇരിപ്പിടം. 

വകുപ്പുകൾ  തൽക്കാലം മുഖ്യമന്ത്രിയുടെ കൈവശമിരിക്കും.  സജി ചെറിയ‌ാൻ കയറി വന്നപ്പോഴേ സഭാംഗങ്ങൾ പലരും അദ്ദേഹത്തെ ശ്രദ്ധിച്ചു. മന്ത്രിമാരടക്കം അടുത്ത് പോയി കുശലം ചോദിക്കുന്നതും കാണാമായിരുന്നു 

ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരെ ഇന്ന് പൊലീസ് കേസെടുത്തേക്കും

രാജി വെച്ചാലും പ്രശ്നം തീരില്ലേ? സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് വാദം

രാജി വെച്ചാലും പ്രശ്നം തീരില്ലേ? സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് വാദം

തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെ സജി ചെറിയാന് ഇനി എം എൽ എ ആയി തുടരാൻ ആകുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. ഹോണർ ആക്ട് ലംഘിച്ചതിനാൽ സജി ചെറിയാൻ ക്രിമിനൽ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎൽഎ സ്ഥാനവും രാജി വെക്കേണ്ടി വരുമെന്നും ചില നിയമ വിദഗദ്ധർ പറയുന്നു.

ഏതൊരു പൗരനും പാലിക്കാൻ ബാധ്യത ഉള്ള ഭരണ ഘടനയെ അവഹേളിച്ച നടപടി അദ്ദേഹം ഇത് വരെ തള്ളത്തതും തിരിച്ചടി ആകുമെന്നാണ് അഭിപ്രായം. എന്നാൽ മന്ത്രിയുടെയും എം എൽ എ യുടെയും സത്യ പ്രതിജ്ഞ വ്യത്യസ്തമാണെന്നാണ് മറു വാദം. മന്ത്രിയെ ഗവർണ്ണർ നിയമിക്കുമ്പോൾ എംഎൽഎയെ ജനം തെരെഞ്ഞെടുക്കുന്നു. എംഎൽഎയെ അയോഗ്യനാകാൻ ഭരണ ഘടനയുടെ 191 ആം അനുചേദം പറയുന്ന കാര്യങ്ങളിൽ നിലവിലെ വിവാദ നടപടി ഉൾപ്പെടുന്നില്ല എന്നും വാദം ഉണ്ട്. പക്ഷെ ഭരണ ഘടന തന്നെ ആണ് തള്ളിയത് എന്നതാണ് പ്രശ്‍നം. കോടതിയുടെ പരിഗണനയിൽ ഉള്ള കേസിലെ തുടർ നടപടിയും സജിയുടെ കാര്യത്തിൽ നിർണ്ണായകമാണ്.

സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വെച്ചെങ്കിലും വിവാദം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. പകരം മന്ത്രി തത്കാലം വേണ്ടെന്നാണ് നിലവിലെ ചർച്ചകൾ. മന്ത്രി രാജി വെച്ചതോടെ സജി ചെറിയാന്റെ വകുപ്പുകൾ നിലവിൽ മുഖ്യമന്ത്രിക്കാണ് കൈമാറിയത്. പക്ഷെ നിലവിലെ ഏതെങ്കിലും മന്ത്രിക്ക് ഇനി അധിക ചുമതല ആയി വകുപ്പുകൾ നല്കാനാണ് സാധ്യത. ഒന്നാം പിണറായി സർക്കാരിൽ നിന്നും രാജി വെച്ച ഇ പി ജയരാജൻ പിന്നീട് മടങ്ങി വന്ന പോലെ കേസുകൾ തീരുന്ന മുറക്ക് സജിയെയും മടക്കി കൊണ്ട് വരാൻ ആലോചന ഉണ്ട്.

മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണ ഘടനയെ അവഹേളിച്ച പ്രസംഗം തള്ളിപ്പറയാത്ത സജി ചെറിയനെതിരായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇന്നും നിയമസഭയിൽ പ്രശ്നം ഉന്നയിക്കാനാണ് നീക്കം. സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജി വെക്കണം എന്നാണ് കോൺഗ്രസ്സും ബിജെപിയും ആവശ്യപ്പെടുന്നത്. വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. എന്നാൽ, മന്ത്രിയുടെ രാജിയോടെ വിവാദം തീർന്നു എന്നാണ് സി പി എം നിലപാട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ പോയത് ഒരു തവണ മാത്രം, പക്ഷേ സമ്മാനങ്ങളൊന്നും വാങ്ങിയിട്ടില്ല'; വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ
'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ