
തിരുവനന്തപുരം: സജി ചെറിയാന്റെ രാജിക്കാര്യം സിപിഎം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് ചർച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. രാജിക്കാര്യം സംബന്ധിച്ച് പാർട്ടി തീരുമാനം ഒന്നും എടുത്തിട്ടില്ല. അവയ്‌ലബിൾ സെക്രട്ടറിയേറ്റ് എന്നും ചേരുന്നതാണ്. സിപിഎം സെക്രട്ടറിയേറ്റ് യോഗം നാളെയാണ് ചേരുന്നതെന്നും മന്ത്രി പറഞ്ഞു.
ഖേദം പ്രകടിപ്പിച്ചില്ലേ എന്ന് ഐസക്
വിവാദ പരാമർശത്തിൽ സജി ചെറിയാന്റെ വിശദീകരണം വന്ന് കഴിഞ്ഞതായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം.തോമസ് ഐസക്. എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. അത് അവിടെ അവസാനിച്ചു. ഖേദം പ്രകടിപ്പിച്ചാൽ പിന്നെ വിവാദമാക്കുന്നത് എന്തിനാണെന്നും മന്ത്രി പറഞ്ഞതിന് അപ്പുറത്തേക്ക് ഒന്നും വ്യാഖ്യാനിക്കാനില്ല. തർക്കം കൊണ്ട് വരുന്നതിന് പിന്നിൽ മറ്റ് താൽപര്യങ്ങളുണ്ട്. തെറ്റിദ്ധാരണ ഉണ്ടായത് കൊണ്ടാണ് സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റി വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തത്. അതിൽ തെറ്റില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam