
കോഴിക്കോട്: ആര്‍എംപി നേതാവ് ഹരിഹരന്‍ കെകെ ശൈലജയ്ക്കും മഞ്ജുവാര്യര്‍ക്കുമെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി സജിതാ മഠത്തില്‍. പൊതുയിടങ്ങളിലെ സ്ത്രീകളെ അവരുടെ ഡിഗ്‌നിറ്റിയെ ബഹുമാനിക്കാന്‍ എന്നാണ് പഠിക്കുകയെന്നാണ് സജിതയുടെ ചോദ്യം. 1930കളില്‍ നാടകങ്ങളില്‍ അഭിനയിക്കാന്‍ എത്തിയ സ്ത്രീകളെ, നടി സമം 'അഭിസാരിക' എന്നതിലേക്ക് അവരെ തളച്ചിടാന്‍ പൊതുബോധം ശ്രമിച്ചുയെന്ന് നാടക ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. തുടര്‍ന്ന് വന്ന സിനിമാ മേഖലയിലും ഇതേ ബോധം തുടര്‍ന്നു. അതിന് ഇന്നും വലിയ മാറ്റമില്ല. ഹരിഹരന്റെ സംസാരത്തിലും കടന്നു വന്നത് ഇതേ ബോധം തന്നെയാണെന്ന് സജിത പറഞ്ഞു.
സജിത മഠത്തില്‍ പറഞ്ഞത്: '1930കളില്‍ പൊതുയിടങ്ങളിലേക്ക് തൊഴിലെടുക്കാന്‍ വന്ന സ്ത്രീകളില്‍, ഒരു വിഭാഗം നാടക അഭിനയം അവരുടെ പ്രവര്‍ത്തന മണ്ഡലമാക്കി. എന്നാല്‍ മറ്റു രംഗങ്ങളില്‍ നിന്നു വ്യത്യസ്തമായി നാടകാഭിനയ രംഗത്തെ സ്ത്രീകളെ, തങ്ങളുടെ മാനസിക ഉല്ലാസത്തിനു ഉപയുക്തമായ വെറും ശരീരങ്ങളായി സമൂഹം കണ്ടു. നടി സമം 'അഭിസാരിക' എന്നതിലേക്ക് അവരെ തളച്ചിടാന്‍ പൊതുബോധം ശ്രമിച്ചു എന്ന് നാടക ചരിത്രകാരന്മാര്‍ തന്നെ പറയുന്നുണ്ട്. അവരുടെ ശരീരത്തിന്റെ മുകളില്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കാണികള്‍ കരുതി. തുടര്‍ന്നു വന്ന സിനിമ രംഗത്തിന്റെ അകത്തും പുറത്തും ഇതേ ബോധം തന്നെ തുടര്‍ന്നു. ഇന്നും വലിയ മാറ്റമില്ല താനും.'
'മറ്റു തൊഴില്‍ രംഗങ്ങളിലെ സ്ത്രീകളും ഇത് അനുഭവിക്കുന്നില്ലെ? ഉണ്ട്. പക്ഷെ ഇത്ര രൂക്ഷമല്ല എന്നു മാത്രം. RMP നേതാവ് ഹരിഹരന്റെ സംസാരത്തിലും കടന്നു വന്നത് ഇതേ ബോധം തന്നെയാണ്. മഞ്ജു വാര്യര്‍ ഇവിടെ പ്രതിനിധാനം ചെയ്യുന്നത് നടി സമൂഹത്തെയാണ്. അവരെ കുറിച്ച് അശ്ലീല വീഡിയോ വന്നാല്‍ അത് സ്വഭാവികമാണ്, എന്നു സ്ഥാപിക്കുന്നത് രാഷ്ട്രീയ സ്ത്രീ ശരീരത്തിനോട് അത്ര പെട്ടെന്ന് ചേര്‍ത്തു വെക്കാവുന്നതല്ല അശ്ലീല വീഡിയോ എന്ന പൊതുബോധവും കൂടെ വരും. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഇതിനു മുമ്പും പുരുഷ രാഷ്ട്രീയ നേതാക്കന്‍മാര്‍ പറഞ്ഞിട്ടുണ്ട്. മാപ്പു പോലും പറയാതെ ന്യായീകരിക്കാറുമുണ്ട്. മിനിമം മാപ്പു പറയാന്‍ ഉള്ള മര്യാദ കാണിച്ചതില്‍ സന്തോഷുണ്ട്. പക്ഷെ പൊതുയിടത്തെ സ്ത്രീകളെ, അവരുടെ ഡിഗ്‌നിറ്റിയെ ബഹുമാനിക്കാന്‍ നമ്മള്‍ എന്നാണ് പഠിക്കുക?.'
ആര്‍എംപി നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; ആണ്‍കോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചെന്ന് മന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam