ശക്തൻ മാർക്കറ്റ് ചൊവ്വാഴ്ച മുതൽ തുറക്കും; നാളെ വ്യാപാരികൾക്ക് ആന്റിജെൻ പരിശോധന

Web Desk   | Asianet News
Published : May 30, 2021, 12:46 PM ISTUpdated : May 30, 2021, 08:30 PM IST
ശക്തൻ മാർക്കറ്റ് ചൊവ്വാഴ്ച മുതൽ തുറക്കും; നാളെ വ്യാപാരികൾക്ക് ആന്റിജെൻ പരിശോധന

Synopsis

കൊവിഡ് മാനദണ്ഡം പാലിച്ച് പുലർച്ചെ  ഒന്ന് മുതൽ രാവിലെ 8  മണി വരെ മൊത്തവ്യാപര കടകൾക്ക് പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. രാവിലെ 8 മുതൽ 12 വരെ ചില്ലറ വ്യപാരത്തിന് അനുമതിയുണ്ട്. മാർക്കറ്റിലെ മീൻ , ഇറച്ചി കടകൾ തിങ്കൾ, ബുധൻ ശനി ദിവസങ്ങളിൽ മാത്രമേ തുറക്കാവൂ.

തൃശ്ശൂർ: തൃശൂരിലെ ശക്തൻ മാർക്കറ്റ് തുറക്കാൻ തീരുമാനമായി. ചൊവ്വാഴ്ച മുതൽ ശക്തൻ മാർക്കറ്റ് തുറക്കാമെന്നാണ് ഇന്ന് നടന്ന ചർച്ചയിൽ തീരുമാനമായത്. 

കൊവിഡ് മാനദണ്ഡം പാലിച്ച് പുലർച്ചെ  ഒന്ന് മുതൽ രാവിലെ 8  മണി വരെ മൊത്തവ്യാപര കടകൾക്ക് പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. രാവിലെ 8 മുതൽ 12 വരെ ചില്ലറ വ്യപാരത്തിന് അനുമതിയുണ്ട്. മാർക്കറ്റിലെ മീൻ , ഇറച്ചി കടകൾ തിങ്കൾ, ബുധൻ ശനി ദിവസങ്ങളിൽ മാത്രമേ തുറക്കാവൂ.  കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണം. ഒരു കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കാൻ പരമാവധി  3 പേർ മാത്രമേ ഉണ്ടാകാവൂ. 

നാളെ വ്യാപാരികൾക്കും തൊഴിലാളികൾക്കും ആൻറിജെൻ പരിശോധന നടത്തും. നഗരത്തിലെ മറ്റ് മാർക്കറ്റുകളും ചൊവ്വാഴ്ച മുതൽ തുറക്കും. ജില്ലാ ഭരണകൂടവും വ്യാപാരികളുമായി നടന്ന ചർച്ചയിൽ ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, കെ രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്