സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി

Published : Feb 01, 2025, 06:04 PM IST
സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി

Synopsis

സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി. ട്രഷറിയിലെ സോഫ്റ്റ്‍വെയറിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് ശമ്പള വിതരണം വൈകുന്നതെന്നാണ് ട്രഷറി അധികൃതരുടെ വിശദീകരണം.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി. ട്രഷറിയിലെ സോഫ്റ്റ്‍വെയറിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് ശമ്പള വിതരണം വൈകുന്നതെന്നാണ് ട്രഷറി അധികൃതരുടെ വിശദീകരണം. രാത്രിയ്ക്ക് മുമ്പ് മുഴുവൻ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുമെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

സാധാരണയായി ഒന്നാം തീയതി രാവിലെ തന്നെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നതാണ്. എന്നാൽ, ഇത്തവണ വൈകുന്നേരമായിട്ടും ട്രഷറിയിലെ പല വകുപ്പുകളിലെ ജീവനക്കാര്‍ക്കും ശമ്പളം ലഭിച്ചില്ല. ചില വകുപ്പുകളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ശമ്പളം ലഭിച്ചത്. ഏതാനും മാസം മുമ്പ് ഒന്നാം തീയതിക്ക് മുമ്പ് ശമ്പളം ലഭിച്ച സാഹചര്യമുണ്ടായിരുന്നു.

ജീവനക്കാരന് സംഭവിച്ച പിഴവിനെ തുടര്‍ന്നാണ് ഒരു ദിവസം മുമ്പെ അന്ന് ശമ്പളം നൽകിയ സാഹചര്യമുണ്ടായത്. ഇതിനുശേഷം പിഴവ് ആവര്‍ത്തിക്കാതിരിക്കാൻ ഘട്ടം ഘട്ടമായിട്ടാണ് ശമ്പളം നൽകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. എന്തായാലും രാത്രിയോടെ മുഴുവൻ ജീവനക്കാര്‍ക്കും ശമ്പളം നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
 

അഴിമതിക്കാ‌ർ ജാഗ്രത! ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിൽ കുടുങ്ങിയത് ഒമ്പത് ഉദ്യോഗസ്ഥ‍ർ; കർമ്മ പദ്ധതിയുമായി വിജിലൻസ്

 

PREV
Read more Articles on
click me!

Recommended Stories

വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന് നിഗമനം, അന്വേഷണത്തിന് പുതിയ സംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും