
തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടേയും(ministers) എം എൽ എമാരുടേയും(mlas) ശമ്പളം കൂട്ടും(salary hike). ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ ഏകാംഗ കമ്മിഷനെ ചുമതലപ്പെടുത്തി. മന്ത്രിസഭാ യോഗത്തിന്‍റേത് ആണ് തീരുമാനം.ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ ആണ് കമ്മിഷമായി നിയോഗിച്ചത്. ആറ് മാസത്തിനുള്ളിൽ കമ്മിഷൻ റിപ്പോർട്ട് നൽകണം.
നിലവിൽ മന്ത്രിമാർക്ക് 90000 രൂപയാണ് ലഭിക്കുന്നത്. എം എൽ എമാർക്ക് ആകട്ടെ 70000 രൂപയും. ടി എ ഡി എ അടക്കമാണ് ഈ തുക. 2018ൽ ആണ് മന്ത്രിമാർക്കും എം എൽ എമാർക്കും കേരളത്തിൽ ശമ്പള വർധന നടപ്പാക്കിയത്.
2018ൽ ജസ്റ്റിസ് ജയിംസ് കമ്മറ്റി ശുപാർശ അനുസരിച്ചാണ് മന്ത്രിമാരുടെ ശമ്പളം 55012 രൂപയിൽ നിന്ന് 90000 രൂപയായും എം എൽ എമാരുടെ ശമ്പളം 39500 രൂപയിൽ നിന്ന് 70000 രൂപയുമാക്കി ഉയർത്തിയത്. അന്ന് ജസ്റ്റിസ് ജയിംസ് കമ്മറ്റി നൽകിയ ശുപാർശ അനുസരിച്ച് മന്ത്രിമാരുടെ ശമ്പളം 1.43ലക്ഷം ആക്കാം എന്നായിരുന്നു . എന്നാൽ മന്ത്രിസഭാ യോഗം അത് 90000 രൂപയിൽ നിജപ്പെടുത്തുകയായിരുന്നു.
അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇനിയുമൊരു വർധന നടപ്പാക്കേണ്ടതുണ്ടോയെന്നാണ് ഉയരുന്ന വിമർശനം
ദില്ലിയിലെ എംഎൽഎമാർക്ക് കോളടിച്ചു, ശമ്പള വർധന ബിൽ പാസാക്കി; വർധിക്കുന്നത് 66 ശതമാനം
ദില്ലി: 11 വർഷത്തിന് ശേഷം ദില്ലി നിയമസഭയിലെ എംഎൽഎമാരുടെ ശമ്പളം 66 ശതമാനം വർധിക്കുന്ന ബിൽ നിയമസഭ പാസാക്കി. ഈ മാസം ആറാം തിയതിയാണ് ബിൽ പാസാക്കിയത്. മന്ത്രിമാർ, എംഎൽഎമാർ, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളം വർധിപ്പിക്കാൻ അഞ്ച് ബില്ലുകൾ അവതരിപ്പിച്ചു. ബില്ലുകൾ ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. മന്ത്രിമാർ, എംഎൽഎമാർ, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളവും അലവൻസുകളും വർധിക്കും.
നിലവിൽ ദില്ലിയിലെ ഒരു നിയമസഭാംഗത്തിന് ശമ്പളമായും അലവൻസുകളുമായും പ്രതിമാസം 54,000 രൂപയാണ് ലഭിക്കുന്നത്. വർധന പ്രകാരം 90,000 രൂപയായി ഉയരും. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരു എംഎൽഎ നിലവിൽ 12,000 രൂപയാണ് പ്രതിമാസ ശമ്പളം. ബില്ലുകൾ രാഷ്ട്രപതി അംഗീകരിച്ചാൽ 30,000 രൂപയായി ഉയരും. നിയോജക മണ്ഡലം അലവൻസ് 18,000 രൂപയിൽ നിന്ന് 25,000 രൂപയായും ഗതാഗത അലവൻസ് 6,000 രൂപയിൽ നിന്ന് 10,000 രൂപയായും ഉയർത്തും.
ടെലിഫോൺ അലവൻസ് 2,000 വർധിപ്പിച്ച് 10,000 രൂപയാകും. സെക്രട്ടേറിയൽ അലവൻസ് 10,000 രൂപയിൽ നിന്ന് 15,000 രൂപയായും വർധിപ്പിക്കും. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ പ്രതിമാസ ശമ്പളം നിലവിലെ 20,000 രൂപയിൽ നിന്ന് 60,000 രൂപയായി ഉയർത്തും.
നിയോജക മണ്ഡലം അലവൻസ് നിലവിലുള്ള 18,000 രൂപയിൽ നിന്ന് 30,000 രൂപയായും സപ്ച്വറി അലവൻസ് നിലവിലുള്ള 4,000 രൂപയിൽ നിന്ന് 10,000 രൂപയായും സെക്രട്ടേറിയറ്റ് സഹായ അലവൻസ് 25,000 രൂപയായും പ്രതിദിന അലവൻസ് 1,000 രൂപയിൽ നിന്ന് 1,500 രൂപയായും ഉയർത്തും. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ മൊത്തത്തിലുള്ള ശമ്പളവും അലവൻസുകളും നിലവിലെ പ്രതിമാസം 72,000 രൂപയിൽ നിന്ന് 1.70 ലക്ഷം രൂപയായി ഉയർത്തും. കൂടാതെ, കുടുംബത്തോടൊപ്പമുള്ള വാർഷിക യാത്രയ്ക്ക് നേരത്തെ 50,000 രൂപയുണ്ടായിരുന്നത് ഒരു ലക്ഷം രൂപ വരെയാക്കി. പ്രതിമാസം 20,000 രൂപയുടെ സൗജന്യ താമസസൗകര്യം, ഗതാഗത അലവൻസായി പ്രതിമാസം 10,000 രൂപയാക്കി. സൗജന്യ വൈദ്യചികിത്സയും നൽകും.