കേന്ദ്രത്തെ വിമർശിക്കാൻ സർക്കാർ മടിക്കുന്നതെന്തിന്? സര്‍ക്കാരിനെതിരെ വിമർശനവുമായി സമസ്ത മുഖപത്രം

Published : Jun 11, 2026, 10:11 AM IST
 samastha

Synopsis

കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ സംസ്ഥാന സർക്കാർ മടികാണിക്കുന്നുവെന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. നയപ്രഖ്യാപനത്തിലോ ധവളപത്രത്തിലോ കേന്ദ്രത്തിനെതിരെ പരാമർശമില്ലാത്തതും പിഎം ശ്രീ പദ്ധതിയിലെ നിലപാടുമാണ് പ്രധാന വിമർശനങ്ങൾ. ഇത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ജനവിശ്വാസത്തെ തോൽപ്പിക്കുന്ന നിലപാടാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

കോഴിക്കോട് : സര്‍ക്കാരിനെതിരെ സമസ്ത ഇകെ മുഖപത്രം സുപ്രഭാതം. കേന്ദ്രത്തെ വിമര്‍ശിക്കാന്‍ സര്‍ക്കാരിന് എന്താണിത്ര മടിയെന്നാണ് സമസ്തയുടെ ചോദ്യം. നയപ്രഖ്യാപനത്തിലും ധവളപത്രത്തിലും ഒരു വരി കേന്ദ്ര വിമര്‍ശനം കണ്ടില്ല. കേന്ദ്ര വിമര്‍ശനം വരാതിരിക്കാനുള്ള ജാഗ്രത എങ്ങനെ വന്നുവെന്നും സമസ്ത ചോദിക്കുന്നു. 

അര്‍ഹതപ്പെട്ട വിഹിതം തരാത്ത കേന്ദ്ര നിലപാടിന് ഒരു മാറ്റവും വന്നിട്ടില്ല. നിയമസഭയില്‍ അക്കാര്യത്തില്‍ ഒരു വരി പോലും മുഖ്യമന്ത്രി പറയാത്തത് ഏവരേയും അമ്പരിപ്പിക്കുന്നു. ഗവര്‍ണറുടെ അമിതാധികാര പ്രവണത എന്തുകൊണ്ട് എതിര്‍ക്കുന്നില്ല. സര്‍ക്കാര്‍ സ്വീകരിക്കുന്നത് ജനവിശ്വാസത്തെ തോല്‍പ്പിക്കുന്ന നിലപാടുകളാണെന്നും സുപ്രഭാതത്തിന്‍റെ മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. പിഎം ശ്രീ പദ്ധതിയില്‍ വ്യക്തതയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വിമര്‍ശനമുണ്ട്. നിലപാടെന്നാൽ ഒളിച്ചു കളിയല്ല. അധികാരം ലഭിച്ചാല്‍ പിഎം ശ്രീ പദ്ധതി റദ്ദാക്കുമെന്ന് പറഞ്ഞവരാണ് ഈ നിലപാട് സ്വീകരിക്കുന്നത്. ഇത് പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് പറയാനാകുമോ എന്നും ലേഖത്തില്‍ ചോദ്യമുണ്ട്. കഴിഞ്ഞ കാലത്ത് ശക്തിയുക്തം എതിര്‍ത്ത പലകാര്യങ്ങളും നടപ്പിലാക്കാന്‍ സര്‍ക്കാരിന് വ്യഗ്രതയാണെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.   

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴയിലെ `രക്ഷാപ്രവർത്തനം': മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ചോദ്യം ചെയ്യലിന് ഹാജരായി; വേട്ടയാടപ്പെട്ടുവെന്ന് അനിൽ കല്ലിയൂർ
എം ബി രാജേഷിനും കെ ശാന്തകുമാരിക്കും രൂക്ഷ വിമർശനം; എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി