എം ബി രാജേഷിനും കെ ശാന്തകുമാരിക്കും രൂക്ഷ വിമർശനം; എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി

Published : Jun 11, 2026, 09:56 AM IST
MB Rajesh and K Shanthakumari

Synopsis

സിപിഎം പാലക്കാട് ജില്ല കമ്മിറ്റിയിൽ എം ബി രാജേഷിനും കെ ശാന്തകുമാരിക്കും രൂക്ഷ വിമർശനം. എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്നും യോ​ഗത്തിൽ നേതാക്കൾ വിമർശിച്ചു.

പാലക്കാട്: തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ തോൽവി പരിശോധിക്കാൻ സിപിഎം. തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളിലെ തോൽവിയാണ് പരിശോധിക്കുക. ഇതിനിടെ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ എം ബി രാജേഷിനും കെ ശാന്തകുമാരിക്കും രൂക്ഷ വിമർശനം ഉയരുകയും ചെയ്തു.

എം ബി രാജേഷിൻ്റെയും കെ ശാന്തകുമാരിയുടെയും ശൈലി തോൽവിക്ക് കാരണമായെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്നും യോ​ഗത്തിൽ നേതാക്കൾ വിമർശിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ രാധാകൃഷ്ണൻ, കെ എസ് സലീഖ എന്നിവർ പങ്കെടുത്ത പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ആയിരുന്നു വിമർശനം ഉയർന്നത്. പാലക്കാട് മണ്ഡലത്തിലെ വോട്ട് ചോർച്ച ഗൗരവകരമാണെന്നും പാലക്കാട് മണ്ഡലത്തിലെ സിപിഎം പ്രവർത്തനം നിർജീവമാകുകയും ബിജെപിക്ക് വളർച്ചയുണ്ടായെന്നും നേതാക്കൾ പറഞ്ഞു. സിപിഎം സ്വാധീന മേഖലയിൽ പോലും തിരിച്ചടിയാണ് ഉണ്ടായത്. നെല്ല് സംഭരണ പ്രതിസന്ധി ജില്ലയിൽ ഇടതുപക്ഷത്തെ ബാധിച്ചുവെന്നും നേതാക്കൾ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത
മാധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു; വിടവാങ്ങിയത് അഞ്ച് പതിറ്റാണ്ടിന്റെ മാധ്യമ-രാഷ്ട്രീയ സാന്നിധ്യം