ഹക്കീം ഫൈസിക്ക് പിന്തുണയുമായി കെ എം ഷാജി; സമസ്ത ലീഗ് പോര് രൂക്ഷമാകുന്നു

Published : Nov 10, 2022, 01:41 PM ISTUpdated : Nov 10, 2022, 01:42 PM IST
ഹക്കീം ഫൈസിക്ക് പിന്തുണയുമായി കെ എം ഷാജി; സമസ്ത ലീഗ് പോര് രൂക്ഷമാകുന്നു

Synopsis

മുസ്ലീംലീഗുമായി അടുപ്പമുള്ള നേതാവാണ് ഹക്കിം ഫൈസി. ഹക്കിംഫൈസിക്കെതിരായ നടപടിയിലൂടെ മുസ്ലീംലീഗിന് തക്കീത് നല്‍കുക എന്നതാണ് സമസ്ത ഉദ്ദേശിക്കുന്നത്. 

കോഴിക്കോട്: സിഐസി ജനറൽ സെക്രട്ടറി ഹക്കിം ഫൈസി അദൃശേരിക്കെതിരായ സമസ്തയുടെ നടപടിയില്‍ ഹക്കിം ഫൈസിയെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. സമസ്തയെ വിമര്‍ശിക്കാതെയാണ് ഹക്കിം ഫൈസിയെ രംഗത്ത് എത്തിയത്. ഹക്കിംഫൈസി വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ ആര് വിചാരിച്ചാലും മായിച്ചുകളയാന്‍ സാധിക്കില്ലെന്നാണ് കെഎം ഷാജി പറഞ്ഞത്.

മുസ്ലീംലീഗുമായി അടുപ്പമുള്ള നേതാവാണ് ഹക്കിം ഫൈസി. ഹക്കിംഫൈസിക്കെതിരായ നടപടിയിലൂടെ മുസ്ലീംലീഗിന് തക്കീത് നല്‍കുക എന്നതാണ് സമസ്ത ഉദ്ദേശിക്കുന്നത്. എന്നാല്‍ ഒരു വിഭാഗം സുന്നികള്‍ വലിയ പിന്തുണയാണ് കഴിഞ്ഞ ദിവസം ഹക്കിം ഫൈസി അദൃശേരിക്കെതിരായ സമസ്തയുടെ നടപടി വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം നടത്തുന്നത്. അതിന്‍റെ തുടര്‍ച്ചയാണ് കെഎം ഷാജിയുടെ വാക്കുകളും. 

സമസ്തയുടെ എല്ലാ സ്ഥാനത്ത് നിന്നും ഹക്കിം ഫൈസിയെ നീക്കി കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. സംഘടന വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചാണ് നടപടി. ഇന്ന്‌ കോഴിക്കോട്ട് ചേ‍ർന്ന സമസ്ത മുശാവറ യോഗത്തിന്റെതാണ് തീരുമാനം. ഇതോടെ ലീഗ് സമസ്ത തർക്കം കൂടുതൽ രൂക്ഷമാകും.

പാണക്കാട് കുടുംബത്തിന്‍റെയും ലീഗിന്‍റെയും പിന്തുണയോടെയാണ് ഹക്കിം ഫൈസി പ്രവർത്തിച്ചിരുന്നത്. വാഫി കോഴ്സുകൾ നടത്തുന്ന സിഐസി അഥവാ കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് എന്ന സംഘടനയുമായുള്ള തർക്കത്തിനൊടുവിലാണ് അതിന്റെ ജനറൽ സെക്രട്ടറിയായ ഹക്കിം ഫൈസി ആദൃശ്ശേരിയെ സമസ്ത പുറത്താക്കിയത്. സമസ്ത മലപ്പുറം ജില്ലാ മുശാവറയിൽ നിന്നടക്കം വഹിക്കുന്ന സ്ഥാനങ്ങളിൽ നിന്നെല്ലാം ആദ‍ൃശ്ശേരിയെ നീക്കി. അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് സമസ്ത അറിയിച്ചു. 

അതേ സമയം സമസ്ത തീരുമാനം വന്നതിന് പിന്നാലെ ഹക്കിം ഫൈസി അദൃശേരി കഴിഞ്ഞ ദിവസം രാത്രി ഫേസ്ബുക്ക് ലൈവില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. തന്‍റെ സംഘടനയായ സിഐസി സമസ്തയ്ക്ക് അനുസരിച്ച് ആറുകാര്യങ്ങള്‍ പാലിച്ചാണ് കഴിഞ്ഞ കുറേ മാസങ്ങളായി പ്രവര്‍ത്തിച്ചതെന്ന് പറയുന്നു. 

ഇതോടെ സമസ്തയുടെ നടപടി നേരിട്ട് ഒതുങ്ങിയിരിക്കാന്‍ ഹക്കീം ഫൈസി തയ്യാറാകില്ല എന്ന സൂചനയാണ് വരുന്നത്. ഇതിന് പിന്തുണയുമായി ലീഗും ഉണ്ടാകും എന്ന സൂചനയാണ് കെഎം ഷാജിയുടെ വാക്കുകളിലൂടെ മനസിലാകുന്നത്. മത പഠനത്തിനൊപ്പം ആധുനിക വിദ്യാഭ്യാസവും എന്ന കാഴ്ചപ്പാടില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന സിഐസിയുടെ ജനറൽ സെക്രട്ടറി ഹക്കിം ഫൈസി അദൃശേരി ഇകെ സുന്നി വിഭാഗത്തിലെ പുരോഗമന നിലപാടുകാരനായാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ തന്നെ ഹക്കീം ഫൈസിക്കെതിരായ നടപടി വീണ്ടും സുന്നി വിഭാഗത്തില്‍ ശക്തമായ ഭിന്നതയിലേക്ക് നീങ്ങിയേക്കാം.

ഹക്കീം ഫൈസി ആദൃശേരിയുമായി സഹകരിക്കരുതെന്ന് സമസ്ത; അവഗണിച്ച് പാണക്കാട് കുടുംബം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടിയില്ല; അന്താരാഷട്ര ചലച്ചിത്രമേളയിൽ മുടങ്ങിയത് ഏഴ് സിനിമകളുടെ പ്രദർശനം
പി ടി കുഞ്ഞുമുഹമ്മദിനെതിരായ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി, മുൻകൂർ ജാമ്യാപേക്ഷ 17 ന് പരിഗണിക്കും