'ഇഡിക്കെതിരെ പരാതി നൽകിയിട്ടില്ല', ക്രൈം ബ്രാഞ്ചിനെതിരെ സന്ദീപ് നായരുടെ അഭിഭാഷക

By Web TeamFirst Published Mar 30, 2021, 9:36 AM IST
Highlights

സന്ദീപ് കോടതിക്ക് മാത്രമാണ് പരാതി അയച്ചത്. ആ പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല. നൽകാത്ത പരാതിയിൽ എങ്ങനെ ക്രൈം ബ്രാഞ്ചിനു കേസെടുക്കാൻ കഴിയുമെന്നും വിജയം ഏഷ്യാനെറ് ന്യൂസിനോട് പ്രതികരിച്ചു.

തിരുവനന്തപുരം: ക്രൈം ബ്രാഞ്ചിനെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷക. ഇഡിക്കെതിരെ സന്ദീപോ താനോ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക പിവി വിജയം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. താൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. തന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെടുത്തതെന്ന വാദം തെറ്റാണ്. 

സന്ദീപ് കോടതിക്ക് മാത്രമാണ് പരാതി അയച്ചത്. ആ പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല. നൽകാത്ത പരാതിയിൽ എങ്ങനെ ക്രൈം ബ്രാഞ്ചിനു കേസെടുക്കാൻ കഴിയുമെന്നും വിജയം ഏഷ്യാനെറ് ന്യൂസിനോട് പ്രതികരിച്ചു.  

സന്ദീപ് മാർച്ച് 5 ന് എറണാകുളം സിജെഎമ്മിനാണ് കത്ത് അയച്ചത്. ഒന്നുകിൽ ഇത് പരിശോധിച്ച് സിജെഎം തുടർനടപടി നിർദ്ദേശിക്കണം. അല്ലെങ്കിൽ സന്ദീപിന്റെ അഭിഭാഷകൻ പൊലീസിനെ സമീപിക്കണം. ഇത് രണ്ടുമില്ലാതെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ലെന്നാണ് അഭിഭാഷകയും ചൂണ്ടിക്കാട്ടുന്നത്. 

നേരത്തെ സന്ദീപിന്റെ അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ കേസെടുക്കുന്നതെന്നായിരുന്നു ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നത്. 

click me!