
തിരുവനന്തപുരം: തൃക്കാക്കരയിലെ എസ്ഡിപിഐ വോട്ടിനു വേണ്ടി എൽഡിഎഫും യുഡിഎഫും വിലപേശുകയാണ് എന്ന് ബിജെപി. എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ രണ്ട് മുന്നണികളും തയ്യാർ ഉണ്ടോ എന്നും ബിജെപി നേതാവ് സന്ദീപ് വാര്യർ ചോദിച്ചു.
'തൃക്കാക്കരയിലെ എസ്ഡിപിഐ വോട്ടിനു വേണ്ടി എൽഡിഎഫും യുഡിഎഫും വിലപേശുകയാണ് . പോപ്പുലർ ഫ്രണ്ടിനെതിരായി നടക്കുന്ന അന്വേഷണങ്ങൾ അട്ടിമറിക്കാമെന്ന ഉറപ്പിൽ ആ വോട്ട് എൽഡിഎഫ് സ്വന്തമാക്കാൻ കരാറുറപ്പിച്ചിരിക്കുന്നു . പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ശ്രീനിവാസൻ കൊലക്കേസിലെ ഗൂഢാലോചനയിൽ പങ്കാളികളായിട്ടും അവരെ പ്രതികളാക്കാത്തത് തൃക്കാക്കര ഡീലിന്റെ ഭാഗമാണ് . എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞതും തൃക്കാക്കരയെ മുന്നിൽ കണ്ടാണ് . എസ്ഡി പി ഐ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്താത്തതും ഈ ലക്‌ഷ്യം മുൻ നിർത്തിയാണ് . എസ്ഡിപിഐ വോട്ട് തൃക്കാക്കരയിൽ വേണ്ടെന്ന് പറയാൻ എൽഡിഎഫും യുഡിഎഫും തയ്യാറുണ്ടോ?' ഫേസ്ബുക്ക് കുറിപ്പിലാണ് സന്ദീപ് വാര്യരുടെ ചോദ്യം.
തൃക്കാക്കര നഗരസഭ പ്രചാരണത്തിൽ യുഡിഎഫിന് തിരിച്ചടിയാകുമോ? അനാവശ്യ വിവാവദങ്ങളെന്ന് യുഡിഎഫ് നേതൃത്വം
തൃക്കാക്കര നഗരസഭാ ഭരണത്തിനെതിരായ അഴിമതി (corruption)ആരോപണങ്ങള്‍ യുഡിഎഫിന് തലവേദനയാകുമോ. കേരളം പലതവണ ചർച്ച ചെയ്ത വിവാദങ്ങൾ പ്രചാരണത്തിൽ ഇടത് മുന്നണി ആയുധമാക്കുന്നുണ്ട്.. എന്നാല്‍ അനാവശ്യവിവാദങ്ങൾ ജനം തള്ളുമെന്നാണ് യുഡിഎഫ് പ്രതീക്ഷ
തൃക്കാക്കര നഗരസഭയില്‍ ആകെ 43 വാര്‍ഡുകള്‍. ഭരണമുന്നണിയായ യുഡിഎഫിന് സ്വതന്ത്രര്‍ ഉള്‍പ്പടെ 25 കൗണ്‍സിലര്‍മാര്‍. ഇടതുപക്ഷത്ത് 18 അംഗങ്ങള്‍. 3251 വോട്ടിന്റെ ലീഡാണ് 2021ല്‍ പിടി തോമസിന് തൃക്കാക്കര നഗരസഭയില്‍ ലഭിച്ചത്. അതായത് വാര്‍ഡ് ഒന്നില്‍ അന്‍പത് വോട്ട് അധികം ലഭിച്ചാല്‍ യുഡിഎഫ് ലീഡ് ഇടതിന് മറികടക്കാം. അതിനായി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ ഇവയാണ്
ഒന്ന്. ഓണക്കാലത്ത് കൗണ്‍സിലര്‍മാര്‍ക്ക് പണക്കിഴി നല്‍കിയതിലെ വിവാദവും വിജിലന്‍സ് അന്വേഷണവും രണ്ട്. നഗരസഭയില്‍ 22 പേരെ അനധികൃതമായി നിയമിച്ചെന്ന കേസ്. മൂന്ന് കോവിഡ് കാലത്തെ അഴിമതി ആരോപണങ്ങള്‍. നാല് അനധികൃതമായി തെരുവു നായകളെ കൊന്നൊടുക്കിയ കേസ്.എന്നാല്‍ എല്ലാ ആരോപണങ്ങളെയും തള്ളുന്നു യുഡിഎഫ്.
നഗരസഭാ വൈസ് ചെര്‍മാന്‍റെ മകന്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പടെ മണ്ഡലത്തില്‍ സജീവമാണ്. മകന്‍ ഡിവൈഎഫ്ഐക്കാരനാണെന്ന മറുവാദവും. അതേസമയം ഭരണമികവാകും വോട്ടുകൂട്ടുകയെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam