'ഒരു കുഞ്ഞു രാമക്ഷേത്രം ഇവിടെയും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ പാർട്ടിഫണ്ട് മോട്ടിക്കാൻ നടക്കുമായിരുന്നോ'? ബിജെപി നേതാക്കളെ പരിഹസിച്ച് സന്ദീപ് വാര്യർ

Published : Jul 08, 2026, 12:43 PM IST
sandeep Varier

Synopsis

പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ കേരളത്തിലെ ബിജെപി നേതാക്കളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. 

തിരുവനന്തപുരം : പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സംസ്ഥാനത്തെ ബിജെപി നേതാക്കളെ പരിഹസിച്ച് തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ. കോടികളുടെ പാർട്ടി ഫണ്ട് തട്ടിപ്പ് നടത്തിയതിന് സംസ്ഥാന ബിജെപി നേതാക്കൾക്കെതിരെ നടപടിയെടുത്തുവെന്ന് അറിഞ്ഞുവെന്നും കേന്ദ്ര നേതൃത്വമാണ് ഈ ഫണ്ട് ഇതിന് ഉത്തരവാദികളെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. 

ഉത്തർപ്രദേശിൽ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഫണ്ട് തട്ടിപ്പിനെ ചാരിയാണ് സന്ദീപിന്റെ പരിഹാസം.''ഒരു കുഞ്ഞു രാമക്ഷേത്രം ഇവിടെയും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ ബിജെപി നേതാക്കൾ പാർട്ടി ഫണ്ട് മോട്ടിക്കാൻ നടക്കുമായിരുന്നോ? അവിടെ നിന്ന് അടിച്ച് മാറ്റി ജീവിക്കുമായിരുന്നില്ലേ? എന്നായിരുന്നു സന്ദീപിന്റെ ചോദ്യം. നേതൃത്വത്തോടിടഞ്ഞ് ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ രൂക്ഷവിമർശനങ്ങളാണ് ബിജെപി നേതൃത്വത്തിനെതിരെ ഉയർത്തുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം 

കോടാനുകോടികളുടെ തട്ടിപ്പ് നടത്തിയതിന് സംസ്ഥാന ബിജെപി നേതാക്കൾക്കെതിരെ നടപടി എടുത്തു എന്നാണ് പറഞ്ഞു കേൾക്കുന്നത്. സത്യത്തിൽ കേന്ദ്ര നേതൃത്വമാണ് ഈ സംഭവത്തിന് ഉത്തരവാദികൾ. ഒരു കുഞ്ഞു രാമക്ഷേത്രം ഇവിടെയും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ ഇവന്മാർ പാർട്ടി ഫണ്ട് മോട്ടിക്കാൻ നടക്കുമായിരുന്നോ? അവിടെ നിന്ന് അടിച്ച് മാറ്റി ജീവിക്കുമായിരുന്നില്ലേ?

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെ സുധാകരൻ കോടതിയിൽ നേരിട്ടെത്തി മാപ്പപേക്ഷിച്ചു; ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു
"നിങ്ങൾ വെജിറ്റേറിയനാണോ?" കാട്ടുപന്നിയെ വെടിവെച്ചിട്ട ചിത്രം കാട്ടി കേരള വനംമന്ത്രിയോട് കേന്ദ്രമന്ത്രിയുടെ ചോദ്യം