പ്രഥമ സനിൽ ഫിലിപ്പ് മാധ്യമപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജോഷി കുര്യന് പ്രത്യേക ജൂറി പരാമർശം

Published : Jun 27, 2019, 01:36 PM ISTUpdated : Jun 27, 2019, 03:07 PM IST
പ്രഥമ സനിൽ ഫിലിപ്പ് മാധ്യമപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;  ജോഷി കുര്യന് പ്രത്യേക ജൂറി പരാമർശം

Synopsis

ആൾക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള പ്രത്യേക വാർത്താ പരമ്പരയാണ് ജോഷി കുര്യന് പ്രത്യേക ജൂറി പരാമർശം നേടി കൊടുത്തത്. 

കോട്ടയം: അന്തരിച്ച മാധ്യമപ്രവർത്തകൻ സനില്‍ ഫിലിപ്പിന്റെ സ്മരണക്കായി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന തുടങ്ങിയ സനില്‍ ഫിലിപ്പ് ഫൗണ്ടേഷന്റെ പ്രഥമ സനിൽ ഫിലിപ്പ് മാധ്യമപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് ജോഷി കുര്യൻ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. ആൾക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള പ്രത്യേക വാർത്താ പരമ്പരയാണ് ജോഷി കുര്യന് പ്രത്യേക ജൂറി പരാമർശം നേടി കൊടുത്തത്. 

ഇന്ത്യയിലെ തന്നെ പുരോ​ഗമന സമൂഹമെന്ന് സ്വയം അവകാശപ്പെടുമ്പോഴും ആൾക്കൂട്ട ആക്രമണങ്ങൾക്ക് മടിയില്ലാത്ത ഹീനമനസുകൾക്ക് കൂടി ഉടമകളാണ് നമ്മളെന്ന് വ്യക്തമാക്കുന്നതായിരുന്നു പരമ്പര. മനോരമ ന്യൂസ് ടിവിയിലെ വൈശാഖ് കൊമ്മാട്ടിലാണ് ഇത്തവണത്തെ മികച്ച മാധ്യമപ്രവർത്തകനുള്ള സനിൽ ഫിലിപ്പ് പുരസ്കാരത്തിന് അർഹനായത്. കേരളത്തിന്റെ ഉള്ളിലുറങ്ങി കിടക്കുന്ന ജാതിബോധത്തെ പുറത്തേക്ക് വലിച്ചിട്ട കെവിൻ കൊലക്കേസ് വാർത്തകൾക്ക് വേണ്ടിയുള്ള നിരന്തര പരിശ്രമമാണ് വൈശാഖിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

25000 രൂപയും മൊമന്റോയുമാണ് പുരസ്കാര ജേതാവിന് ലഭിക്കുക. 10000 രൂപയും മൊമന്റേയുമാണ് പ്രത്യേക ജൂറി പരാമർശം ലഭിച്ചയാൾക്ക് സമ്മാനിക്കുക. എഴുത്തുകാരൻ സക്കറിയ, മാധ്യമപ്രവർത്തകൻ സിഎൽ തോമസ്, ചലച്ചിത്ര പ്രവർത്തക ബീനാ പോൾ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ജൂൺ 29-ന് കോട്ടയത്ത് വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപ്തി മേരി വര്‍ഗീസിന്‍റെ സാധ്യതകള്‍ അടയുമോ? കൊച്ചിയിൽ മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസിൽ സമ്മര്‍ദം ശക്തമാക്കി ലത്തീൻ സഭയും
'മനസിൽ തട്ടി അഭിനന്ദിക്കുന്നു' പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടിലെ കേസ് നേരിടാൻ എല്ലാം നിയമസഹായവും വാഗ്ദാനം ചെയ്ത് കോൺഗ്രസ്