ലോകകപ്പ് നേടി വേഗം വായോ! സഞ്ജുവിന് കേരളത്തിൽ പുതിയ ചുമതല; കേരള സർക്കാരിന്‍റെ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡർ

Published : Feb 11, 2026, 02:13 AM IST
Sanju Samson

Synopsis

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സംരംഭമായ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡറായി. സർക്കാർ അംഗീകൃത നിരക്കിൽ, സർജ് പ്രൈസിംഗ് ഇല്ലാതെ പ്രവർത്തിക്കുന്ന ഈ സേവനത്തിന്റെ സന്ദേശം സംസ്ഥാനമൊട്ടാകെ എത്തിക്കുകയാണ് ലക്ഷ്യം. 

തിരുവനന്തപുരം: കേരള സർക്കാരിന്‍റെ ഓൺലൈൻ ടാക്സി സർവീസായ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പൊതുഗതാഗത മേഖലയിലെ കേരളം സൃഷ്ടിച്ച വിപ്ലവകരമായ മാറ്റത്തിന്റെ മുഖമായി, കേരള സർക്കാർ തൊഴിൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ മാതൃകാ സംരംഭത്തിന്റെ സന്ദേശം സംസ്ഥാനമൊട്ടാകെ എത്തിക്കുന്നതിൽ, കേരളത്തിന്റെ അഭിമാനമായ സഞ്ജു സാംസൺ നിർണായക പങ്കാളിയാകും.

യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ നീതി ഉറപ്പാക്കുന്ന കേരള സവാരി, സർക്കാർ അംഗീകൃത നിരക്കുകളിൽ സുതാര്യമായി പ്രവർത്തിക്കുന്നു. അധിക ചാർജുകളോ സർജ് പ്രൈസിംഗോ ഇല്ല. കമ്മീഷൻ ഇല്ലാത്ത പ്രവർത്തന മാതൃകയിലൂടെ ഡ്രൈവർമാരുടെ വരുമാനം പൂർണമായി സംരക്ഷിക്കുന്ന ഈ സേവനമാണ് സ്വകാര്യ ആപ്പുകളിൽ നിന്ന് കേരള സവാരിയെ വേറിട്ടു നിർത്തുന്നത്.

തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ വിജയകരമായി പ്രവർത്തിക്കുന്ന കേരള സവാരി, 11.36 ലക്ഷം യാത്രകൾ പൂർത്തിയാക്കിയതോടൊപ്പം ഡ്രൈവർമാർക്ക് 27.58 കോടി രൂപയുടെ വരുമാനം സൃഷ്ടിച്ചു നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള ശക്തമായ പദ്ധതികൾ മുന്നോട്ട് പോകുന്നുണ്ട്.

ലാഭത്തേക്കാൾ പൊതുനന്മ മുൻനിർത്തി, തൊഴിൽ സൃഷ്ടിയും സാമൂഹിക ഉത്തരവാദിത്തവും ഒരുപോലെ പ്രാധാന്യം നൽകുന്ന മാതൃകാ സംരംഭമാണ് കേരള സവാരി. യാത്രക്കാർക്ക് സുരക്ഷിതവും സുതാര്യവുമായ സേവനം ഉറപ്പാക്കുന്നതിനൊപ്പം, ഡ്രൈവർമാരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിൽ ഈ പ്ലാറ്റ്‌ഫോം പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററും കേരളത്തിന്റെ അഭിമാനവുമായ സഞ്ജു സാംസൺ ഗുഡ്‌വിൽ അംബാസഡറായി ചേരുന്നതോടെ കേരള സവാരിയുടെ സന്ദേശം ഇളംതലമുറയിലേക്കും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും ശക്തമായി എത്തിച്ചേരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളം ഒത്തിരി ഒത്തിരി മാറി, മന്ത്രിയെ സാക്ഷിയാക്കി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പ്രശംസ; 'കേരളത്തിലെ വ്യവസായ മേഖലയിൽ വൻ മാറ്റം'
കേരള സർവകലാശാല യൂണിയൻ അസാധുവാക്കി വിസി; തെരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ; സ്വാഭാവിക നടപടിയെന്ന് സർവകലാശാല, പ്രതികാര നടപടിയെന്ന് എസ്എഫ്ഐ