മഞ്ചേരി കോടതി ശിക്ഷിച്ച ശങ്കരനാരായണൻ, ഹൈക്കോടതിയുടെ ഒരൊറ്റ ചോദ്യത്തിൽ ജയിൽ മോചിതനായി; പിന്നെ ഹീറോയും!

Published : Apr 08, 2025, 04:38 PM ISTUpdated : Apr 08, 2025, 05:18 PM IST
മഞ്ചേരി കോടതി ശിക്ഷിച്ച ശങ്കരനാരായണൻ, ഹൈക്കോടതിയുടെ ഒരൊറ്റ ചോദ്യത്തിൽ ജയിൽ മോചിതനായി; പിന്നെ ഹീറോയും!

Synopsis

2002 ൽ പ്രതി ജാമ്യത്തിലിറങ്ങിയപ്പോളാണ് ഒരുപാട് കേട്ട പീഡന വാർത്തകൾ പോലെ തീരുമായിരുന്ന ഈ കേസ്, ഒരച്ഛന്റെ കയ്പ്പുനിറഞ്ഞ കണ്ണീരിൽ തീർത്ത പകയുടെ മറ്റൊരു അധ്യായത്തിലേക്ക് കടന്നത്

മലപ്പുറം: കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിലൊന്നായിരുന്നു ക്രിഷ്ണപ്രിയയുടേത്. മഞ്ചേരി എളങ്കൂരിൽ ഏഴാം ക്ലാസുകാരിയായ കൃഷ്ണപ്രിയ സ്‌കൂൾ വിട്ടുവരികെയാണ് അയൽവാസിയായ മുഹമ്മദ് കോയ (24) ബലാത്സം​ഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയത്. 2001 ൽ കേരളത്തെ പിടിച്ചുകുലുക്കിയ കൃഷ്ണപ്രിയ വധക്കേസിൽ പ്രതിയെ തെളിവുകൾ നിരത്തി കോടതി ശിക്ഷിച്ചു. 2002 ൽ പ്രതി ജാമ്യത്തിലിറങ്ങിയപ്പോളാണ് ഒരുപാട് കേട്ട പീഡന വാർത്തകൾ പോലെ തീരുമായിരുന്ന ഈ കേസ്, ഒരച്ഛന്റെ കയ്പ്പുനിറഞ്ഞ കണ്ണീരിൽ തീർത്ത പകയുടെ മറ്റൊരു അധ്യായത്തിലേക്ക് കടന്നത്.

2002 ജൂലായ് 27 ന് മുഹമ്മദ് കോയ വെടിയേറ്റ് കൊല്ലപ്പെട്ടു. തെളിവുകൾ നിരന്നതോടെ മഞ്ചേരി സെഷൻസ് കോടതി മുതൽ ജില്ലാ കോടതിവരെ ശങ്കരനാരായണനെയും മറ്റ് രണ്ടു പ്രതികളെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. എന്നാൽ 2006 മെയ് മാസത്തിൽ ശങ്കരനാരായണനെ ഹൈക്കോടതി വെറുതേവിട്ടു. മുഹമ്മദ് കോയക്ക് കൂടുതൽ ശത്രുക്കളുണ്ടാകാമെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതി ശങ്കരനാരായണനെ വെറുതേ വിട്ടത്. പ്രോസിക്യൂഷനോടുള്ള ഹൈക്കോടതിയുടെ നിർണായകമായ ചോദ്യമാണ് ശങ്കരനാരായണന് രക്ഷയായത്. സ്ഥിരം കുറ്റവാളിയായ അഹമ്മദ് കോയക്ക് ശങ്കരനാരായണൻ മാത്രമായിരുന്നോ ശത്രു. അങ്ങനെ വാദപ്രതിവാദങ്ങൾക്കൊടുവിൽ ശങ്കരനാരായണനെ ഹൈക്കോടതി വെറുതേ വിടുകയായിരുന്നു.

മകളെ പിച്ചിച്ചീന്തിയ കുറ്റവാളിയെ കൊന്ന കേസിലെ പ്രതി, കൃഷ്ണപ്രിയയുടെ ഓർമകളും പേറി ജീവിച്ച ശങ്കരനാരായണൻ

പുറത്തിറങ്ങിയ ശേഷമുള്ള ശങ്കരനാരായണന്‍റെ പ്രതികരണം ഏവരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. മകൾ കൊല്ലപ്പെട്ടതിൽ താൻ അനുഭവിക്കുന്ന  വേദന ശങ്കരനാരായണൻ പങ്കുവച്ചപ്പോൾ കേരളത്തിനും അത് നോവായി. മുഹമ്മദ് കോയ മരിക്കാൻ പാടില്ലായിരുന്നു, എന്നെപ്പോലെ നീറി നീറി കഴിയണമായിരുന്നു. എന്നെപ്പോലെ ജീവിതത്തിന്‍റെ അത്രമേൽ വേദന അയാളും അനുഭവിക്കണമായിരുന്നു. ഓരോ ദിവസവും താൻ അനുഭവിക്കുന്ന വേദന ശങ്കരനാരായണന്‍റെ കണ്ണുകളിൽ കാണാമായിരുന്നു. കൃഷ്ണപ്രിയ കൊല്ലപ്പെട്ടതുമുതൽ അച്ഛന്‍റെ മനസിലെ മുറിവ് ഒരിക്കലും ഉണങ്ങിയുട്ടുണ്ടായിരുന്നില്ല. മകൾ കൊല്ലപ്പെട്ടതുമുതൽ ശങ്കരനാരായണൻ താടിയും മുടിയും വളർത്താൻ തുടങ്ങി. മകൾ ഉറങ്ങിയിരുന്ന കിടക്കയിൽ മണിക്കൂറുകളോളം ഇരിക്കാറുണ്ടായിരുന്നു എന്നതും കേരളം കേട്ടു. ജിഷ കൊലക്കേസിലടക്കം ഒരുപാട് സംഭവങ്ങളിൽ നിതികിട്ടാത്തവർക്ക് വേണ്ടി ഉറക്കെ ഉറക്കെ സംസാരിച്ചിരുന്നു ശങ്കരനാരായണൻ. ആ അച്ഛൻ വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ജീവിതത്തിൽ നിന്നും വിടവാങ്ങിയെങ്കിലും, നിസ്സഹായരായി കൊല്ലപ്പെടുന്ന, നിലവിളി മാത്രം ബാക്കിയാകുന്ന കുഞ്ഞുങ്ങളുടെ ഓർമ്മയിൽ ശങ്കരനാരായണന്‍റെ പേര് എന്നും മലയാളിയുടെ മനസിലുണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ