ഇടത് പുരോഗമന സ‍ർക്കാരും കാലിക്കറ്റ് സർവ്വകലാശാലയും ചെയ്തത് അറിയാമോ? രഞ്ജിത്തിനെ അഭിനന്ദിച്ച ഐസക്കിനോട് ചോദ്യം

Web Desk   | Asianet News
Published : Apr 10, 2021, 11:14 PM ISTUpdated : Apr 10, 2021, 11:16 PM IST
ഇടത് പുരോഗമന സ‍ർക്കാരും കാലിക്കറ്റ് സർവ്വകലാശാലയും ചെയ്തത് അറിയാമോ? രഞ്ജിത്തിനെ അഭിനന്ദിച്ച ഐസക്കിനോട് ചോദ്യം

Synopsis

ഇടതുപക്ഷ പുരോഗമന സർക്കാറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമാണ് കേരളത്തിൽ രഞ്ജിത്തിന് അ‍ർഹമായ ജോലി ലഭിക്കാതിരിക്കാൻ കാരണമെന്നാണ് സന്തോഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നത്

ജീവിത സാഹചര്യങ്ങളോട് പൊരുതി റാഞ്ചിയിലെ ഐഐഎമ്മിൽ പ്രൊഫസറായി ജോലി നേടിയ രഞ്‌‌ജിത്തിനെ മനസ് നിറഞ്ഞ് അഭിനന്ദിക്കുകയാണ് മലയാളികൾ. ധനമന്ത്രി തോമസ് ഐസക്കും രഞ്‌‌ജിത്തിനെ ഹൃദയപൂർവ്വം അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ രഞ്ജിത്തിനെ അഭിനന്ദിച്ച് ഐസക്കിനെ ചോദ്യം ചെയ്ത് സാമൂഹിക പ്രവർത്തകൻ കെ സന്തോഷ് കുമാർ രംഗത്തെത്തിയിരിക്കുകയാണ്. ഇടതുപക്ഷ പുരോഗമന സർക്കാറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമാണ് കേരളത്തിൽ രഞ്ജിത്തിന് അ‍ർഹമായ ജോലി ലഭിക്കാതിരിക്കാൻ കാരണമെന്നാണ് സന്തോഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നത്.

സന്തോഷ് കുമാറിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

പ്രിയ ഡോ. തോമസ് ഐസക്,

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇക്കണോമിക്‌സ് അധ്യാപകനായി നിയമിതനാകുന്ന ഇതേ രഞ്ജിത്തിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അധ്യാപക നിയമന അഭിമുഖത്തില്‍ നാലാം റാങ്ക് ഉണ്ടായിരുന്നു. നാലൊഴിവുകൾ ഉണ്ടായിട്ടും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രഞ്ജിത്തിന് മുൻഗണന ഉണ്ടായിട്ടും നിയമനം നൽകാതെ കാലിക്കറ്റ് സർവ്വകലാശാല നിയമനങ്ങളിൽ മുഴുവൻ അട്ടിമറിയും നടത്തി സ്വന്തക്കാരെയും പാർട്ടിക്കാരെയും നിയമിച്ചത് താങ്കൾ ഉൾപ്പെടുന്ന ഇടതുപക്ഷ പുരോഗമന സർക്കാർ ആണ്.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെയാണ് കാലിക്കറ്റ് സർവ്വകലാശാലയിൽ നിയമനം നടത്തിയത്. സംവരണ ക്രമവിവരപ്പട്ടികയും ( റിസർവേഷൻ റോസ്റ്റർ ) പുറത്ത് വിട്ടിരുന്നില്ല. ഇത് ഏറെ വിവാദമാകുകയും നിരവധി മാധ്യമങ്ങളിൽ വാർത്ത ആകുകയും ചെയ്തിരുന്നു. രഞ്ജിത്തിനെ പോലെയുള്ള യോഗ്യരായ പല സ്‌കോളേഴ്സിനും നിയമനം നൽകാതെ 'പാർട്ടി യോഗ്യതയുള്ള' പലർക്കുമാണ് നിയമനം നൽകിയത്. ഈ നിയമനങ്ങൾക്കെതിരെ ഹൈക്കോടതിയിൽ കേസ് വന്നു. മുസ്ലിം ലീഗ് സിൻഡിക്കേറ്റ് മെമ്പർ Dr. P M Rasheed Ahammad ആണ് കേസ് ഫയൽ ചെയ്തത്. സംവരണ ക്രമവിവരപ്പട്ടിക ( റിസർവേഷൻ റോസ്റ്റർ ) രഹസ്യ സ്വഭാവം ഉള്ളതാണെന്നും അതുകൊണ്ട് കൈമാറാൻ കഴിയുകയില്ലെന്നുമാണ് സർവ്വകലാശാല ഹൈക്കോടതിയിൽ പറഞ്ഞത്. എന്തൊരു അസംബന്ധം ആണെന്ന് നോക്കണേ! പട്ടികജാതി സീറ്റുകളിൽ നിയമനം നടക്കേണ്ടുന്ന പല പോസ്റ്റുകളിലേക്കും "മതിയായ യോഗ്യരായവർ" ഇല്ലാത്തതു കൊണ്ടു ആ പോസ്റ്റുകൾ ഒഴിച്ചിടുകയാണ് സർവ്വകലാശാല ചെയ്തത്. നിയമനം നേടിയ യോഗ്യരേക്കാൾ യോഗ്യതയുള്ള എസ് സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് ഉണ്ടായിരുന്ന ടി എസ് ശ്യാമിനെ പോലുള്ളവർ അന്ന് ഇന്റർവ്യൂ കഴിഞ്ഞു നിയമനം ലഭിക്കാതെ പുറത്ത് നിൽക്കുകയായിരുന്നു. നിങ്ങൾ ഈ കാണിക്കുന്നതൊന്നും ഇരട്ടത്താപ്പല്ല ; ഇതാണ് ഘടനാപരമായ ജാതീയ പുറംതള്ളൽ.

സാമൂഹിക സാഹചര്യങ്ങളോടും സാമ്പത്തിക പിന്നാക്കാവസ്ഥകളോടും പൊരുതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇക്കണോമിക്‌സ് അധ്യാപകനായി നിയമനം നേടിയ രഞ്ജിത്തിനു ആശംസകൾ. രഞ്ജിത്ത് ചെന്നൈ ഐ.ഐ.ടിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെ വ്യവസായരംഗത്തെ വിദേശനിക്ഷേപ വരവിന്റെ ഭാസ്ത്രപരമായ വിതരണത്തെ കറിച്ചുള്ള പഠനത്തില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്.

 

പ്രിയ ഡോ. തോമസ് ഐസക്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇക്കണോമിക്‌സ് അധ്യാപകനായി നിയമിതനാകുന്ന...

Posted by K Santhosh Kumar on Saturday, 10 April 2021

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആ കള്ളം എന്താണെന്ന് പറയാൻ സാധിക്കില്ല, പറഞ്ഞാൽ എന്നെ വീണ്ടും അറസ്റ്റ് ചെയ്യും'; 16 ദിവസത്തിന് ശേഷം രാഹുല്‍ ഈശ്വർ ജയിൽ മോചിതനായി
നല്ല കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്തത് യു‍ഡിഎഫിന്; അവരുടെ ഇനിയുള്ള പ്രതീക്ഷ യുഡിഎഫ് ആണെന്ന് വി‍ഡി സതീശൻ