ശശി തരൂര്‍ പെരുന്നയില്‍,മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യം,ഏറെ സന്തോഷം തരുന്ന സന്ദർശനമെന്ന് തരൂർ

Published : Jan 02, 2023, 10:40 AM ISTUpdated : Jan 02, 2023, 11:24 AM IST
ശശി തരൂര്‍ പെരുന്നയില്‍,മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യം,ഏറെ സന്തോഷം തരുന്ന സന്ദർശനമെന്ന് തരൂർ

Synopsis

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമില്ല. ഈ സാഹചര്യത്തില്‍ തരൂരിന്‍റെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. 

കോട്ടയം:ശശി തരൂർ എംപി എൻഎസ്എസ് ആസ്ഥാനത്ത് എത്തി.ഏറെ സന്തോഷം തരുന്ന സന്ദർശനമെന്ന് തരൂർ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.മുമ്പും താൻ പെരുന്നയിൽ വന്നിട്ടുണ്ട്.മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമില്ല. ഈ സാഹചര്യത്തില്‍ തരൂരിന്‍റെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. .

 </p>

10 വര്‍ഷം മുമ്പ് എകെ ആന്‍റണി മന്നം ജയന്ത്രി സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.അതിനു ശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്ത്രി സമ്മേളനത്തിലേക്ക് എന്‍ എസ് എസ് ക്ഷണിച്ചിരിക്കുന്നത്.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടരി ജി സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്.രണ്ട് മാസം മുമ്പ് സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പരസ്യ വിമര്‍ശനവും ഉന്നയിച്ചിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താന്‍ ജയിച്ചതെന്ന സതീശന്‍രെ പ്രസ്താവനയാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്.ഈ സമീപനം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം സതീശന് മുന്നറിയിപ്പും നല്‍കിയിരുന്നു.

ആദ്യമായി തിരുവനന്തപുരത്ത് മത്സരിക്കാന്‍ എത്തിയപ്പോള്‍ ദില്ലി നായരെന്നാണ് ശശി തരൂരിനെ സുകുമാരന്‍ നായര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ വര്‍ഷങ്ങല്‍ക്കിപ്പുറം അതേ ശശി തരൂരിനെ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എന്‍ എസ് എസ് ക്ഷണിച്ചുവെന്നതിന് ഏറെ രാശ്ട്രീയ പ്രാധാന്യമുണ്ടെന്നതില്‍ തര്‍ക്കമില്ല

'എന്‍എസ്എസിനോട് അയിത്തമില്ല,തള്ളിപ്പറഞ്ഞിട്ടില്ല,വർഗീയവാദികളുടെ വോട്ട് വേണ്ട എന്നേ പറഞ്ഞിട്ടുള്ളു 'വിഡിസതീശന്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നാളെ കേരളത്തിൽ; ആലുവ-നെടുമ്പാശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം
സിസി മുകുന്ദനെ പുറത്താക്കി സിപിഐ, നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനം, നടപടി കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരിലെന്ന് സിപിഐ