പേരൂർക്കട ക്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ച സംഭവം: 4 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Published : Oct 21, 2025, 06:39 PM IST
Anand suicide

Synopsis

പേരൂർക്കട എസ്.എ.പി. ക്യാമ്പിൽ പട്ടികവർഗക്കാരനായ പോലീസ് ട്രെയിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷൻ. മേലുദ്യോഗസ്ഥരുടെ ജാതി അധിക്ഷേപവും പീഡനവുമാണ് മരണകാരണമെന്ന് അമ്മയുടെ പരാതിയിൽ പറയുന്നത്. 

തിരുവനന്തപുരം: പട്ടികവർഗ വിഭാഗക്കാരനായ പൊലീസ് ട്രെയിനിയെ പേരൂർക്കട എസ്.എ.പി. ക്യാമ്പിലെ ബാരക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്ന അമ്മയുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സെപ്റ്റംബർ 18 ന് രാവിലെ എസ്.എ.പി. ക്യാമ്പിൽ മരിച്ച വിതുര സ്വദേശി ആനന്ദിന്റെ അമ്മ ചന്ദ്രിക സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

ട്രെയിനിംഗ് ഉദ്യോഗസ്ഥർ മകനെ ചീത്ത പറയുകയും ജാതിപേര് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതതായി അമ്മ പരാതിയിൽ പറഞ്ഞു. മേലുദ്യോഗസ്ഥരുടെ അനാവശ്യ പീഡനമാണ് മരണകാരണമെന്ന് പരാതിയിൽ പറയുന്നു. ആനന്ദിനെ മേലുദ്യോഗസ്ഥർ ശിക്ഷിച്ചതായും പരാതിയിൽ പറയുന്നു. തുടർന്ന് പേരൂർക്കട ഗവ. ആശുപത്രിയിൽ ചികിത്സക്ക് വിധേയനാക്കി. ആശുപത്രിയിൽ നിന്നും വിട്ടതിന്റെ പിറ്റേന്നാണ് ആത്മഹത്യ ചെയ്തത്. മരണത്തിൽ ദൂരൂഹതയുള്ളതായി അമ്മ ആരോപിച്ചു. മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് അമ്മ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത അറസ്റ്റിൽ, കസ്റ്റഡിയിലെടുത്തത് ബന്ധുവീട്ടിൽ നിന്ന്
ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനും മുരാരി ബാബുവിനും തിരിച്ചടി, ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി, ഗോവര്‍ധനും ജാമ്യമില്ല