ലോക്ക്ഡൗണ്‍ 4.0: സംസ്ഥാനത്തെ സ്‍കൂള്‍ പ്രവേശനം വൈകും; നടപടികള്‍ നീട്ടിവെച്ചു

Published : May 17, 2020, 09:25 PM ISTUpdated : May 17, 2020, 10:04 PM IST
ലോക്ക്ഡൗണ്‍ 4.0: സംസ്ഥാനത്തെ സ്‍കൂള്‍ പ്രവേശനം വൈകും; നടപടികള്‍ നീട്ടിവെച്ചു

Synopsis

നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ചുള്ള സംസ്ഥാന സർക്കാരിന്‍റെ മാർഗ്ഗ നിർദ്ദേശം നാളെ ഇറങ്ങും.  

തിരുവനന്തപുരം: സ്‍കൂളുകള്‍ 31 വരെ അടച്ചിടണമെന്ന കേന്ദ്ര നിർദ്ദേശത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‍കുളുകളിലേക്കുള്ള പ്രവേശന നടപടികള്‍ നീട്ടി. നാളെ സ്‍കൂളുകളില്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. ദേശീയ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടിക്കൊണ്ട് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ സ്‍കൂളുകള്‍ തുറക്കരുതെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. 

നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ചുള്ള സംസ്ഥാന സർക്കാരിന്‍റെ മാർഗ്ഗ നിർദ്ദേശം നാളെ ഇറങ്ങും. മാറ്റിവെച്ച എസ്എസ്എൽസി പരീക്ഷകളുടെ നടത്തിപ്പിൽ അന്തിമ തീരുമാനം നാളെയെടുക്കും. വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ നാളെ ഉന്നതതലയോഗം ചേരും. 

സ്‍കൂളുകള്‍ 31 വരെ അടച്ചിടണമെന്ന കേന്ദ്ര നിർദ്ദേശം വന്ന സാഹചര്യത്തിൽ 26ന് തുടങ്ങേണ്ട പരീക്ഷകൾ ഒരുപക്ഷെ മാറ്റിവെക്കാനിടയുണ്ട്. ഇതുവരെ പൂർത്തിയായ എസ്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയം നാളെ തുടങ്ങും. ഗതാഗതസർവ്വീസ് തുടങ്ങുന്നതിലും സർക്കാറിന്‍റെ നയപരമായ തീരുമാനം നാളെയുണ്ടാകും.

Read More: ലോക്ക് ഡൗൺ 4.0 മാര്‍ഗരേഖ: യാത്രകൾ സംബന്ധിച്ച തീരുമാനം സംസ്ഥാനത്തിന് വിട്ടു, ആരാധനാലയങ്ങൾ അടഞ്ഞുകിടക്കും

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അർഹതപ്പെട്ടവരുടെ കരങ്ങളിലേക്ക് പത്മ അവാർഡുകൾ, കേരളത്തിനുള്ള അംഗീകാരമെന്ന് രാജീവ് ചന്ദ്രശേഖർ
വ്യവസായിയുമായി ചർച്ച നടത്തി എന്ന വാർത്ത; വാർത്ത വന്നപ്പോൾ താൻ വിമാനത്തിലായിരുന്നുവെന്ന് തരൂർ, 'പ്രതികരിക്കാനില്ല'