
കണ്ണൂർ : കനത്ത മഴയുടെ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു.
കോളേജുകൾക്ക് അവധി ബാധകമായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു.
ജില്ലയിൽ മഴ ശക്തമാണ്. കൊട്ടിയൂർ മാനന്തവാടി റോഡിൽ കല്ല് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പാൽച്ചുരം ചെകുത്താൻ റോഡിന് സമീപത്താണ് സംഭവം. ചുരത്തിന് മുകളിൽ നിന്ന് വലിയ കരിങ്കല്ലിനൊപ്പം മരങ്ങളും മണ്ണും റോഡിലേക്ക് പതിച്ചതോടെയാണ് ഗതാഗതം തടസപ്പെട്ടത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്ന് കല്ല് മാറ്റാനുള്ള ശ്രമം നടത്തുകയാണ്.
തലശ്ശേരിയിൽ പഴയ കിണർ മൂടുന്നതിനിടെ മണ്ണിനൊപ്പം കിണറിൽ അകപ്പെട്ട തൊഴിലാളിയെ പരിക്കുകളോടെ രക്ഷിച്ചു. കനത്ത മഴയിൽ കിണറിന് സമീപമുള്ള മണ്ണ് കിണറിലേക്ക് വീഴുകയായിരുന്നു. തലശ്ശേരി കുട്ടി മാക്കൂൽ മൂഴിക്കരയിലെ മങ്ങാടൻ പ്രകാശനാണ് (50) ജോലിക്കിടയിൽ അപകടത്തിൽ പെട്ടത്
ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ഇടുക്കി : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ ഇൻറർവ്യൂ എന്നിവക്ക് മാറ്റമില്ല.
ഗതാഗതം നിരോധിച്ചു
കോളിച്ചാൽ ചെറുപുഴ മലയോര ഹൈവേയിൽ കാറ്റാംകവലയിൽ റോഡിന്റെ പാർശ്വഭിത്തി തകർന്നതിനാൽ ഈ വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. ചിറ്റാരിക്കാൽ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കാറ്റാംകവല ജംഗ്ഷനിൽ വെച്ചും മാലോം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പറമ്പ റോഡ് ജംഗ്ഷനിലും യാത്ര അവസാനിപ്പിക്കണം.
READ MORE NEWS അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് പരാതി, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
READ MORE NEWS പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam