സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് നീളും; ഓ​ഗസ്റ്റ് വരെ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jul 9, 2020, 3:59 PM IST
Highlights

സ്ഥിതി അനുകൂലമാണെങ്കിൽ തുടർന്നും ഓൺലൈൻ പഠനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഓ​ഗസ്റ്റ് വരെ സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ഥിതി അനുകൂലമാണെങ്കിൽ തുടർന്നും ഓൺലൈൻ പഠനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സമ്പർക്കരോ​ഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നത് വലിയ ആശങ്കയാണ് സംസ്ഥാനത്ത് ഉണ്ടാക്കുന്നത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വർധിക്കുകയാണ്. തിരുവനന്തപുരം പൂന്തുറയിലേത് സൂപ്പർ സ്പ്രെഡ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് തിരുവനന്തപുരത്തും എറണാകുളത്തും ഏർപ്പെടുത്തിയിരിക്കുന്നത്. 

എറണാകുളം ജില്ലയിൽ ഇത് വരെ സമ്പർക്കത്തിലൂടെ രോഗം പകർന്ന 75 ൽ 50 കേസുകളും കഴിഞ്ഞ ആഴ്ചയിൽ മാത്രം റിപ്പോർട്ട് ചെയ്തതാണ്. നിയന്ത്രിത മേഖലകളിൽ ട്രിപ്പിൾ ലോക്ഡൗണിന് തുല്യമായ കർശനനടപടികളാണ് ജില്ല ഭരണകൂടം നടപ്പാക്കുന്നത്. രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിലുണ്ടായ പ്രതിസന്ധി ഇന്നും തുടരുകയാണ്. തൽക്കാലം ലോക്ഡൗണിലേക്ക് ഇല്ല എന്ന് പറയുമ്പോഴും എറണാകുളത്ത് നിശബ്ദ വ്യാപനത്തിന്‍റെ സാധ്യതകൾ ശക്തമാണ്. 

Read Also: ഒറ്റ ആഴ്ചയിൽ 50 സമ്പര്‍ക്ക കേസുകള്‍, ഉറവിടം വ്യക്തമാകാത്ത 7  പേര്‍, എറണാകുളത്ത് ആശങ്ക ...

 

click me!