ചെറിയ പെരുന്നാള്‍: സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷ നേതാക്കള്‍

Published : May 29, 2019, 03:51 PM IST
ചെറിയ പെരുന്നാള്‍: സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷ നേതാക്കള്‍

Synopsis

സ്കൂള്‍ തുറക്കുന്നത് ജൂണ്‍ മൂന്നില്‍ നിന്നും ആറിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കി. മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. 

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നത് ജൂണ്‍ മൂന്നില്‍ നിന്നും ആറിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കി. മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. 

എന്നാല്‍ ജൂണ്‍ നാലിനോ, അഞ്ചിനോ ചെറിയ പെരുന്നാള്‍ ആവാന്‍ സാധ്യതയുള്ളതിനാല്‍ സ്‌കൂള്‍ ജൂണ്‍ ആറിന് തുറക്കുന്നതായിരിക്കും ഉചിതമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെടുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് നേതാക്കളായ ഡോ. എംകെ മുനീര്‍, പിജെ ജോസഫ്, അനൂപ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ്  നിവേദനം നല്‍കിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം; ലീ​ഗിന് മുന്നിൽ നിർദേശങ്ങളുമായി യൂത്ത് ലീ​ഗ്
സൂചന ബോർഡിൽ തട്ടി ചരക്ക് ലോറിയുടെ ഡീസൽ ടാങ്ക്‌ പൊട്ടി; വൻ അപകടം ഒഴിവായത് ലോറി ഡ്രൈവറിന്റെ സമയോചിതമായ ഇടപെടലിൽ