സ്കോർപിയോയും സ്കൂട്ടർ കൂട്ടിയിടിച്ച് അപകടം; ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൾ മരിച്ചു, സംഭവം കാലടി ശ്രീമൂലനഗരം വെള്ളാരപ്പള്ളിയിൽ

Published : Jun 14, 2025, 08:17 PM IST
accident death

Synopsis

ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്

കൊച്ചി: കാലടി ശ്രീമൂലനഗരം വെള്ളാരപ്പള്ളിയിൽ സ്കോർപിയോയും സ്കൂട്ടർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ തിരുനാരായണപുരം സ്വദേശി രമേശൻ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്. രമേശനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു രമേശൻ. മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അങ്കമാലി നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Angamaly
നേമത്തെ സംവാദ വെല്ലുവിളി; തുണ്ടുകടലാസും ആൾക്കൂട്ടവുമില്ലാതെ ഒറ്റയ്ക്ക് വരാൻ ധൈര്യമുണ്ടോയെന്ന് ശബരീനാഥൻ