SDPI Leader Murder : 'കൊല നടത്തിയത് ആർഎസ്എസ് തീവവാദ സംഘം', ആസൂത്രണം വത്സൻ തില്ലങ്കേരിയെന്നും എസ്ഡിപിഐ

Published : Dec 19, 2021, 02:19 PM IST
SDPI Leader Murder :  'കൊല നടത്തിയത് ആർഎസ്എസ് തീവവാദ സംഘം', ആസൂത്രണം വത്സൻ തില്ലങ്കേരിയെന്നും എസ്ഡിപിഐ

Synopsis

സംഘർഷ സാഹചര്യം നിലവിൽ ഇല്ലാത്ത പ്രദേശത്താണ് കൊലപാതകം നടന്നതെന്നും ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിയാണ് ജില്ലയിൽ തങ്ങി കൊലപാതകം ആസൂത്രണം ചെയ്തതെന്നും അഷ്റഫ് മൗലവി ആരോപിച്ചു. 

ആലപ്പുഴ : ആലപ്പുഴ മണ്ണഞ്ചേരിയിലെ എസ്ഡിപിഐ (SDPI) നേതാവ് ഷാൻ (Shan) കൊലപാതകത്തിന് (Murder) പിന്നിൽ ആർ എസ് എസ് (RSS) തീവവാദ സംഘമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. സംഘർഷ സാഹചര്യം നിലവിൽ ഇല്ലാത്ത പ്രദേശത്താണ് കൊലപാതകം നടന്നതെന്നും ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിയാണ് ജില്ലയിൽ തങ്ങി കൊലപാതകം ആസൂത്രണം ചെയ്തതെന്നും അഷ്റഫ് മൗലവി ആരോപിച്ചു. 

''സിപിഎമ്മിന് ശേഷം ആർഎസ്എസ് എന്ന അജണ്ടയാണ് നടപ്പാക്കപ്പെടുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പും ആർഎസ്എസും തമ്മിൽ ധാരണയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനാനുവാദത്തിലാണ് കൊലപാതകങ്ങൾ അരങ്ങേറുന്നതെന്നും'' എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി കുറ്റപ്പെടുത്തി. 

Alappuzha Double Murder : ഇരട്ടകൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി, സംസ്ഥാനത്ത് അതീവജാഗ്രത

ഇന്നലെയാണ് ആലപ്പുഴയിൽ ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ പിന്‍ബലത്തിലാണ് ഷാന്‍ വധക്കേസിലെ പ്രതികളെ അന്വേഷണസംഘം തിരയുന്നത്.ഗൂഡാലോചനയിൽ പങ്കാളികളായ രണ്ട് പേർ കസ്റ്റഡിയിലുണ്ട്. ഷാനിനെ വധിക്കാന്‍ വാടകയ്ക്കെടുത്ത കാറിലാണ് കൊലയാളി സംഘമെത്തിയതെന്ന് പൊലീസിന് വ്യക്തമായിരുന്നു. ഈ സംഘത്തിന് വാടകയ്ക്ക് കാര്‍ എത്തിച്ചുനല്‍കിയ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശിയായ പ്രസാദാണ് ഉടമയില്‍നിന്ന് കാര്‍ സംഘടിപ്പിച്ചത്. വാഹനം കൊണ്ടുപോയത് വെണ്‍മണി സ്വദേശി കൊച്ചുകുട്ടനുമാണ്. ഇരുവരും ബിജെപി അനുഭാവികളാണ്. 

ആലപ്പുഴയിലെ ബിജെപി നേതാവിന്‍റെ കൊലപാതകം; ആഭ്യന്തരവകുപ്പിനേയും സിപിഎമ്മിനേയും കുറ്റപ്പെടുത്തി ബിജെപി

ഷാൻ കൊലപാതകത്തിന് മണിക്കൂറുകൾക്ക് പിന്നിടുമ്പോഴാണ് നാടിനെ നടുക്കി ഒരു കൊലപാതകം കൂടി ഉണ്ടായത്.  ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്.  പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു
ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?