കല്ലടയാറ്റില്‍ ചാടിയ വിദ്യാര്‍ത്ഥിക്കായുള്ള തിരച്ചില്‍ ഇന്നും തുടരും

Published : Jul 24, 2025, 05:30 AM IST
student

Synopsis

രാവിലെ ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ ബാഗ് കരയിൽ വച്ച ശേഷം കൈവരിക്കു മുകളിലൂടെ ചാടുകയായിരുന്നു

പത്തനംതിട്ട: പത്തനംതിട്ട ഏനാത്ത് കല്ലടയാറ്റിൽ ചാടിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ ഇന്ന് തുടരും. മണ്ണടി കാത്തിരവിള പുത്തൻവീട്ടിൽ അനസ്, ഷാമില ദമ്പദികളുടെ മകൻ മുഹമ്മദ് ആസിഫ് ആണ് ഇന്നലെ ഏനാത്ത് പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയത്. ഫയർഫോഴ്സ് സ്കൂബാ ടീം മണിക്കൂറുകൾ തിരിച്ചൽ നടത്തിയെങ്കിലും കണ്ടത്താനായിട്ടില്ല.

രാവിലെ ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ ബാഗ് കരയിൽ വച്ച ശേഷം കൈവരിക്കു മുകളിലൂടെ ചാടുകയായിരുന്നു. ബാപ്പയെയും ഉമ്മയെയും നോക്കണമെന്ന കുറിപ്പ് ബാഗിൽ നിന്ന് കണ്ടെത്തി. ആറ്റിൽ ശക്തമായ ഒഴുക്കുണ്ട്. കുളക്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.

 

PREV
Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ
തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; സംഭവം പാലക്കാട്, അന്വേഷണം ആരംഭിച്ചു