
തിരുവനന്തപുരം: തൃക്കാക്കരയില്‍ (Thrikkakara By Election) ഇടത് മുന്നണിക്ക് ധാരാളം പാളിച്ചകള്‍ സംഭവിച്ചുവെന്ന് എറണാകുളം മുന്‍ എം പിയും രാഷ്ട്രീയ നിരീക്ഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ (Sebastian Paul). ഇടത് സ്ഥാനാര്‍ത്ഥിയെ അതരിപ്പിച്ച രീതി ശരിയായില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ വിമര്‍ശിച്ചു.
പ്രദേശിക പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി പുറത്തുനിന്നുള്ളവര്‍ പ്രചരണത്തില്‍ തള്ളിക്കയറി. കെ വി തോമസിലെ അമിത പ്രതീക്ഷ വെറുതെയായിയെന്നും സെബാസ്റ്റ്യന്‍ പോള്‍ വിമര്‍ശിച്ചു. കെ വി തോമസിനെ ഇറക്കിയത് നെഗസ്റ്റീവ് ഫാക്ടറായിയെന്നും തോമസിന്‍റെ പാര്‍ട്ടിമാറ്റം ജനങ്ങളെ ബോധ്യപ്പെടുത്തനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ പാളിച്ചകളും പരിശോധിക്കണമെന്ന് സെബാസ്റ്റ്യന്‍ പോള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ അന്തിമ കണക്ക് വരുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് ആകെ നേടിയത് 72767 വോട്ടുകളാണ്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിൻറെ വർധനയുണ്ടായി. ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയിൽ ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.
Also Read: ഉമയ്ക്ക് ചരിത്ര വിജയം, ഇടതിന് തിരിച്ചടി; യുഡിഎഫിന് വൻ നേട്ടം
യുഡിഎഫിന് ലഭിച്ചത് ബിജെപി ട്വന്റി ട്വന്റി വോട്ട്: കോടിയേരി
തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ പരാജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടത് വിരുദ്ധ ശക്തികളെ ഒന്നിച്ച് നിര്‍ത്താൻ യുഡിഎഫിന് സാധിച്ചു. തൃക്കാക്കരയിൽ നടന്നത് കെ റെയിലിന്റെ ഹിത പരിശോധനയല്ലെന്നും അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇടത് മുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വോട്ട് കൂടുതൽ ലഭിച്ചു. എന്നാൽ പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. ജനവിധി ജാഗ്രതയോടെ പ്രവർത്തിക്കാനുള്ള മുന്നറിയിപ്പായി കാണുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: കെ റെയിലിന്റെ ഹിതപരിശോധനയല്ല, യുഡിഎഫിന് ലഭിച്ചത് ബിജെപി -ട്വന്റി ട്വന്റി വോട്ട് : കോടിയേരി
തോൽവി അംഗീകരിക്കുന്നുവെന്ന് പി.രാജീവ്
തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് മന്ത്രി പി.രാജീവ്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിരുദ്ധ വോട്ടുകളുടെ ഏകോപനം ഉണ്ടായി. ബിജെപി വോട്ടുകൾ മൂന്ന് ശതമാനം കുറഞ്ഞു. എറണാകുളത്ത് മുന്നേറ്റമുണ്ടാക്കാനാകാത്തത് പരിശോധിക്കുമെന്നും രാജീവ് പറഞ്ഞു.
Also Read : തോൽവി അംഗീകരിക്കുന്നുവെന്ന് പി.രാജീവ്, വോട്ട് കൂടിയെന്ന് സ്വരാജ്