12:53 PM (IST) Jun 03

തൃക്കാക്കര അന്തിമ കണക്ക്

യുഡിഎഫ്

ഉമാ തോമസ് നേടിയത് 72767 വോട്ട് 
2021 ൽ പി.ടി തോമസ് നേടിയത് 59839 വോട്ട് 
യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ട് കൂടി 

എൽഡിഎഫ്

ഇടത് സ്ഥാനാർഥി ജോ ജോസഫ് നേടിയത് 47752 വോട്ട് 
കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ട് 
ഇടതു വോട്ടുകളിൽ 2242 വോട്ടിൻറെ വർധന മാത്രം 

ബിജെപി

ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ട് 
കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ട് 
ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു

12:43 PM (IST) Jun 03

പന്ത്രണ്ടാം റൗണ്ട് - വോട്ട് നില (ആദ്യ 8 ബൂത്ത്)

പന്ത്രണ്ടാം റൗണ്ട് വോട്ടെണ്ണലിൽ എട്ട് ബൂത്തുകൾ പൂർത്തിയായപ്പോൾ

ഉമാ തോമസ് 72767
ജോ ജോസഫ് 47752
എ എൻ രാധാകൃഷ്ണൻ 12955
അനിൽ നായർ 100
ജോമോൻ ജോസഫ് 384
സി പി ദിലീപ് നായർ 36
ബോസ്കോ കളമശേരി 136
മന്മഥൻ 101
നോട്ട 1111

ഉമ തോമസിന് 25015 വോട്ടിന്റെ ഭൂരിപക്ഷം

12:16 PM (IST) Jun 03

ഭൂരിപക്ഷം 24,300 കടന്നു

അവസാന റൗണ്ടിലെ വോട്ടെണ്ണലിന്റെ ഏറ്റവും ഒടുവിലത്തെ വിവരം ലഭിക്കുമ്പോൾ പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തിൽ ഭാര്യ ഉമ തോമസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഉമയ്ക്ക് 24300 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പുറത്ത് വരുന്നതോടെ വ്യക്തമാകും.

12:13 PM (IST) Jun 03

പതിനൊന്നാം റൗണ്ട് വോട്ട് നില

ഉമാ തോമസ് 70098
ജോ ജോസഫ് 45834
എ എൻ രാധാകൃഷ്ണൻ 12588
അനിൽ നായർ 97
ജോമോൻ ജോസഫ് 376
സി പി ദിലീപ് നായർ 36
ബോസ്കോ കളമശേരി 134
മന്മഥൻ 99
നോട്ട 1078

12:12 PM (IST) Jun 03

തൃക്കാക്കരയിൽ വോട്ടെണ്ണൽ കഴിഞ്ഞു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിച്ചു. ഉമ തോമസ് മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി വിജയിച്ചു. 24834 വോട്ടിന്റെ ഭൂരിപക്ഷമാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 

12:07 PM (IST) Jun 03

ഉമയുടെ ലീഡ് 24000 കടന്നു

അവസാന റൗണ്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉമയുടെ ലീഡ് 24114 ആയി ഉയർന്നു.

12:05 PM (IST) Jun 03

പത്താം റൗണ്ട് വോട്ട് നില

  • ഉമാ തോമസ് 63198
  • ജോ ജോസഫ് 40284
  • എ എൻ രാധാകൃഷ്ണൻ 11670
  • അനിൽ നായർ 87
  • ജോമോൻ ജോസഫ് 342
  • സി പി ദിലീപ് നായർ 34
  • ബോസ്കോ കളമശേരി 123
  • മന്മഥൻ 86
  • നോട്ട 954
12:03 PM (IST) Jun 03

'മന്ത്രിമാരുടെ കൂട്ടക്കരച്ചിൽ കാണാമായിരുന്നു': എകെ ആന്റണി

അഹങ്കാരികൾക്കും പിടിവാശി കാർക്കും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണ് തൃക്കാക്കരയിൽ യുഡിഎഫിന് കിട്ടിയ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. സംസ്ഥാന സർക്കാർ വാർഷികം ജൂൺ മൂന്നിനായിരുന്നുവെങ്കിൽ മന്ത്രിമാരുടെ കൂട്ട കരച്ചിൽ കാണാമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

11:57 AM (IST) Jun 03

വീണ്ടും ലീഡുയർത്തി ഉമ തോമസ്

അവസാന റൗണ്ടിലേക്ക് വോട്ടെണ്ണൽ കടന്നപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് തൃക്കാക്കര മണ്ഡലത്തിൽ 23411 വോട്ടുകളുമായി മുന്നേറുകയാണ്.

11:55 AM (IST) Jun 03

വോട്ടെണ്ണൽ അവസാന റൗണ്ടിലേക്ക്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന റൗണ്ടിലേക്ക് കടന്നു. 

11:54 AM (IST) Jun 03

ബിജെപി വോട്ടുകൾ ഉമ തോമസിന് കിട്ടി: പിസി ജോർജ്

എല്ലാ കോൺഗ്രസ് നേതാക്കളും ഒരുമിച്ചു നിന്ന് നേടിയ വിജയമാണ് തൃക്കാക്കരയിലേതെന്ന് പിസി ജോർജ്. വിജയം വിഡി സതീശന്റേത് മാത്രമല്ല. ബിജെപിയുടെ വോട്ടുകൾ പിണറായി വിരുദ്ധതയുടെ പേരിൽ ഉമ തോമസിന് ലഭിച്ചിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്തതിലും ജനത്തിന് അമർഷം ഉണ്ട്. തന്നെ അറസ്റ്റ് ചെയ്തത്തിലും ജനത്തിന് അമർഷം ഉണ്ട്. ഡോ ജോ ജോസഫിനെ രോഗികൾക്ക് ആവശ്യമുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹം അശുപത്രിയിൽ തിരിച്ചെത്തി ഒപി പ്രവർത്തനം ആരംഭിക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.


11:50 AM (IST) Jun 03

പിടിയുടെ മനസിലേക്കും നിയമസഭയിലേക്കും: ഉമയുടെ ജീവിതവഴി

ആമുഖങ്ങളില്ലാതെ കേരള വിദ്യാര്‍ഥി യൂണിയന്‍റെ സ്ഥാനാര്‍ഥി പരിചയ പുസ്തകത്തിന്റെ രണ്ടാംപേജില്‍ അച്ചടിച്ചുവന്ന ഒറ്റപ്പേര്. ഉമ. ഒറ്റപ്പാട്ടു കൊണ്ട് ആദ്യം പി.ടി. തോമസിന്‍റെ ഹൃദയത്തിലേക്കും പിന്നെ ജീവിതത്തിലേക്കും കയറിച്ചെന്നു ഉമ

Read More: മഹാരാജാസ് കോളേജിൽ നിന്ന് പിടിയുടെ മനസിലേക്ക്, ഇനി പിടി ഒഴിഞ്ഞ നിയമസഭയിലെ ഇരിപ്പിടത്തിലേക്ക്

11:48 AM (IST) Jun 03

ഒൻപതാം റൗണ്ട് വോട്ട് നില

  • ഉമാ തോമസ് 56561
  • ജോ ജോസഫ് 35689
  • എ എൻ രാധാകൃഷ്ണൻ 10753
  • അനിൽ നായർ 76
  • ജോമോൻ ജോസഫ് 317
  • സി പി ദിലീപ് നായർ 33
  • ബോസ്കോ കളമശേരി 112
  • മന്മഥൻ 79
  • നോട്ട 871
11:47 AM (IST) Jun 03

റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് ഉമ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ, മണ്ഡലം രൂപീകൃതമായ ശേഷമുള്ള ഏറ്റവും റെക്കോർഡ് ഭൂരിപക്ഷം നേടിയാണ് ഉമ തോമസ് മുന്നേറുന്നത്. ഇപ്പോൾ 22483 വോട്ട് ഭൂരിപക്ഷം നേടിയിട്ടുണ്ട്. നേരത്തെ ബെന്നി ബെഹന്നാൻ മണ്ഡലത്തിൽ നേടിയ ഭൂരിപക്ഷത്തിലും മുകളിലാണിത്.

11:45 AM (IST) Jun 03

വിഡി സതീശനെ അഭിനന്ദിച്ച് അശോക് ഗെലോട്ട്

വി.ഡി.സതീശനെ അഭിനന്ദിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട്. ഫോണിൽ വിളിച്ചാണ് രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ ഗെലോട്ട് അഭിനന്ദനം അറിയിച്ചത്.

11:44 AM (IST) Jun 03

വോട്ട് നില എട്ടാം റൗണ്ട്

  • ഉമാ തോമസ് 49770
  • ജോ ജോസഫ് 31697
  • എ എൻ രാധാകൃഷ്ണൻ 9760
  • അനിൽ നായർ 69
  • ജോമോൻ ജോസഫ് 284
  • സി പി ദിലീപ് നായർ 28
  • ബോസ്കോ കളമശേരി 102
  • മന്മഥൻ 71
  • നോട്ട 789
11:39 AM (IST) Jun 03

വിജയിക്ക് അഭിനന്ദനം: ജോ ജോസഫ്

വിജയിക്ക് അനുമോദനം നേരുന്നു. ജനഹിതം പൂര്‍ണ്ണമായി അംഗീകരിക്കുകയാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി. തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ്. 

11:25 AM (IST) Jun 03

കെ വി തോമസിന്‍റെ വീടിന് മുന്നില്‍ പ്രതിഷേധം

കെ വി തോമസിന്‍റെ വീടിന് മുന്നില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും. 

11:24 AM (IST) Jun 03

ബെന്നിയുടെ റെക്കോര്‍ഡ് തകര്‍ക്കുമോ?

2011 ല്‍ ബെന്നി ബെഹ്നാന്‍റെ ഭൂരിപക്ഷം 22,406

11:16 AM (IST) Jun 03

വോട്ട് നില ഏഴാം റൗണ്ട്

  • ഉമാ തോമസ് 43075
  • ജോ ജോസഫ് 28172
  • എ എൻ രാധാകൃഷ്ണൻ 8711
  • അനിൽ നായർ 58
  • ജോമോൻ ജോസഫ് 244
  • സി പി ദിലീപ് നായർ 26
  • ബോസ്കോ കളമശേരി 87
  • മന്മഥൻ 63
  • നോട്ട 673