
തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ രണ്ടാമത്തെ വള്ളവും കണ്ടെത്തി. 9 മത്സ്യത്തൊഴിലാളികളിൽ 8 പേരും സുരക്ഷിതരെന്ന് വിവരം. തമിഴ്നാട് കുളച്ചലിന് സമീപത്ത് നിന്നാണ് രണ്ടാമത്തെ വള്ളം കണ്ടെത്തിയത്. ഇവർ പോയ ബോട്ട് ശക്തമായ തിരയിൽ തകർന്നിരുന്നു. മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ആദ്യ അപകടത്തിൽ കാണാതായ സ്റ്റെല്ലസിനെയാണ് ഇനി കണ്ടെത്താനുള്ളത്. മെയ് 29ന് രാത്രി മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്. 3 വള്ളങ്ങളിലായാണ് 9 പേർ പോയത്. ഇവർ തിരിച്ചെത്താതിരുന്നതോടെ ഇന്നലെ തന്നെ തെരച്ചിൽ തുടങ്ങിയിരുന്നു.
എന്നാൽ കടൽക്ഷോഭവും ശക്തമായ കാറ്റും തെരച്ചിലിന് തിരിച്ചടിയായി. രാത്രി വൈകിയും കോസ്റ്റ്ഗാർഡിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയിരുന്ന. തുടർന്നാണ് ഇപ്പോൾ ആശ്വാസ വാർത്തയെത്തിയിരിക്കുന്നത്. അതേ സമയം, ഇന്നലെ അപകടത്തിൽപ്പെട്ട അനു എന്ന വള്ളത്തിലെ സ്റ്റെലസ്സ് എന്നയാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഈ വള്ളത്തിലെ മറ്റൊരു മത്സ്യതൊഴിലാളി തഥേയൂസിന്റെ മൃതദേഹം ഇന്നലെ പൂവാറാർ തീരത്ത് നിന്ന് കിട്ടിയിരുന്നു. വിഴിഞ്ഞം സ്വദേശിയാണ് സ്റ്റെലസ്സ്. സഹായമാത, ഫാത്തിമമാത എന്നീ ബോട്ടുകളിലെ തൊഴിലാളികളെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam