അർജുൻ ആയങ്കിയെ കോതമംഗലത്ത് എത്തിച്ചിരിക്കുകയാണ്. കോതമംഗലം മജിസ്ട്രേറ്റിന് മുന്നിൽ അർജുനെ ഹാജരാക്കി.
കൊച്ചി: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു. അർജുൻ ആയങ്കിയെ കോതമംഗലത്ത് എത്തിച്ചിരിക്കുകയാണ്. കോതമംഗലം മജിസ്ട്രേറ്റിന് മുന്നിൽ അർജുനെ ഹാജരാക്കി.
കോതമംഗലം ,ഊന്നുകല്‍ എസ്എച്ച്ഓമാരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ എറണാകുളം കുട്ടമ്പുഴ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. തലശ്ശേരി സബ് ജയിലില്‍ നിന്നും പ്രൊഡക്ഷന്‍ വാറന്‍റ് ഹാജരാക്കിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ആഭ്യന്തര മന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച കേസില്‍പോലീസ് കസ്റ്റഡിയിലായിരുന്ന അര്‍ജുന്‍ ആയങ്കിയെ ഇന്ന് കാലത്താണ് തിരികെ തലശ്ശേരി സിജെ എം കോടതില്‍ ഹാജരാക്കിയത്.
അര്‍ജുനെ കോടതി വീണ്ടും റിമാന്‍റ് ചെയ്തതിന് പിന്നാലെ കുട്ടമ്പുഴ പോലീസ് ജയിലിലെത്തുകയായിരുന്നു. അതേ സമയം അര്ജുന്‍ ആയങ്കി ഒളിവില്‍ കഴിയുന്ന സമയത്ത് യാത്രക്കായി ഉപയോഗിച്ച കാ ര്‍ തളിപ്പറമ്പില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവായ കുട്ടന്‍റെ കാറാണ് തളിപ്പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

