'നിർണായകമായ തെരഞ്ഞെടുപ്പ്, എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും, എല്‍ഡിഎഫും ബിജെപിയും തകരും': എകെ ആന്റണി

Published : Apr 26, 2024, 10:33 AM ISTUpdated : Apr 26, 2024, 10:46 AM IST
'നിർണായകമായ തെരഞ്ഞെടുപ്പ്, എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും, എല്‍ഡിഎഫും ബിജെപിയും തകരും': എകെ ആന്റണി

Synopsis

 '20 സീറ്റിലും യുഡിഎഫ് സ്ഥാനാർത്ഥികൾ നല്ല ഭൂരിപക്ഷത്തോടെ ജയിക്കും എന്നാണ് ഞങ്ങളുടെ എല്ലാം ആത്മവിശ്വാസ'മെന്നും ആന്‍റണി പറഞ്ഞു 

തിരുവനന്തപുരം: ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പാണിതെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. ''തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ച സാഹചര്യത്തിൽ ഇന്നലെ വൈകിട്ടോട് കൂടി തന്നെ കേരളമൊട്ടാകെ അതിരൂക്ഷമായ ജനരോഷത്തിന്റെ കൊടുങ്കാറ്റ് കേന്ദ്രസർക്കാരിനും കേരള സർക്കാരിനും എതിരെ വീശുകയാണ്. ആ കൊടുങ്കാറ്റിന്റെ ശക്തിയിൽ ഇന്നത്തെ പോളിം​ഗ് കഴിയുമ്പോൾ ഇടതുമുന്നണി തകരും, ബിജെപി തകർന്ന് തരിപ്പണമാകും. 20 സീറ്റിലും യുഡിഎഫ് സ്ഥാനാർത്ഥികൾ നല്ല ഭൂരിപക്ഷത്തോടെ ജയിക്കും എന്നാണ് ഞങ്ങളുടെ എല്ലാം ആത്മവിശ്വാസം.'' വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പുറത്തെത്തിയ എകെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് ജഗതി യുപി സ്കൂളിലാണ് എകെ ആന്‍റണി വോട്ട് ചെയ്യാനെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 


 

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത