ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല, നന്ദകുമാർ ഫ്രോഡ്, ആരോപണങ്ങൾക്ക് ആയുസ് ഇന്ന് വരെ: എം വി ഗോവിന്ദൻ

By Web TeamFirst Published Apr 26, 2024, 10:26 AM IST
Highlights

ചർച്ച ചെയ്യേണ്ട ആരോപണങ്ങൾ അല്ല. പലരും വരും, പലരെയും കാണും. അതിലൊന്നും കുഴപ്പമില്ല നന്ദകുമാർ ഫ്രോഡ് ആണ്. മുഖ്യമന്ത്രി പറഞ്ഞത് കൃത്യമായ മുന്നറിയിപ്പ്

തിരുവനന്തപുരം:  ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല മാത്രമാണെന്ന് എം വി ഗോവിന്ദൻ. ഇന്ന് വരെ മാത്രം ആയുസ്സുള്ള ആരോപണം മാത്രമാണിത്. ചർച്ച ചെയ്യേണ്ട ആരോപണങ്ങൾ അല്ല. പലരും വരും, പലരെയും കാണും. അതിലൊന്നും കുഴപ്പമില്ല നന്ദകുമാർ ഫ്രോഡ് ആണ്. മുഖ്യമന്ത്രി പറഞ്ഞത് കൃത്യമായ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ ആകാൻ സാധ്യതയില്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.  ഞങ്ങൾ വമ്പിച്ച വിജയത്തിലേക്ക് പോകുന്നു. ലാവലിൻ എന്നൊരു കേസ് ഇപ്പോൾ നിലവിലില്ലെന്നും ഗോവിന്ദൻ പ്രതികരിച്ചു.

ഇ പി ജയരാജനെയും തന്നെയും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടിരുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം ടി ജി നന്ദകുമാർ ആരോപിച്ചത്. ഇടതുമുന്നണി സഹായിച്ചാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കർ ഇ പിയോട് പറഞ്ഞതായും  പകരം എസ്എൻസി ലാവലിൻ കേസ്, സ്വർണ്ണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തതായുമാണ് നന്ദകുമാർ ആരോപിച്ചത്. പക്ഷെ തൃശ്ശൂർ സിപിഐ സീറ്റായതിനാൽ ഇ പി സമ്മതിച്ചില്ലെന്നും അങ്ങനെ ആദ്യ ചർച്ച പരാജയപ്പെട്ടു പോയെന്നും ടി ജി നന്ദകുമാർ ആരോപിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!