
തിരുവനന്തപുരം: മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ (96) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. 1954 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം പാലക്കാട് ജില്ലാ കളക്ടർ, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ, കാർഷിക സർവകലാശാല വൈസ് ചാൻസലർ തുടങ്ങിയ സുപ്രധാന തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിരമിച്ച ശേഷം നരവംശശാസ്ത്ര പഠനങ്ങളിലും ഗോത്രവർഗ ക്ഷേമ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. 'പീപ്പിൾ ഓഫ് ഇന്ത്യ' പ്രോജക്ടിന്റെ ഭാഗമായും ഇന്റർനാഷണൽ സ്കൂൾ ഓഫ് ദ്രാവിഡീയൻ ലിംഗ്വിസ്റ്റിക്സിൽ സീനിയർ ഫെലോ ആയും പ്രവർത്തിച്ചു. 2022-ൽ സംസ്ഥാന സർക്കാർ അദ്ദേഹത്തിന് ആദ്യത്തെ 'കേരള പ്രഭ' പുരസ്കാരം നൽകി ആദരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam