മുതിർന്ന മാധ്യമ പ്രവർത്തകന്‍ കെ എം റോയ് അന്തരിച്ചു

By Web TeamFirst Published Sep 18, 2021, 4:25 PM IST
Highlights

എറണാകുളം കൊച്ചു കടവന്ത്രയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ തേവര സെന്റ് ജോസഫ് പള്ളിയിൽ നടക്കും.

കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു. 85 വയസ്സായിരുന്നു. കൊച്ചു കടവന്ത്രയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ തേവര സെന്റ് ജോസഫ് പള്ളിയിൽ നടക്കും. കേരള ഭൂഷൺ, ദി ഹിന്ദു, യു എൻ ഐ എന്നിവിടങ്ങളിലെ ലേഖകനായിരുന്നു. ദീർഘനാൾ മംഗളം ജനറൽ എഡിറ്റർ കൂടിയായിരുന്നു ആയിരുന്നു കെ എം റോയ്.

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ്, ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേര്ണലിസ്‌റ്റ് ജനറൽ സെക്രട്ടറി എന്നീ നിലകളിലും കെ എം റോയ് പ്രവർത്തിച്ചിരുന്നു. മൂന്ന് നോവൽ രണ്ട് യാത്ര വിവരണങ്ങൾ എന്നിവ അടക്കം നിരവധി കൃതികൾ എഴുതിയിട്ടുണ്ട്. കെ എം റോയ് മാധ്യമ രംഗത്തെ പ്രതിഭയെന്ന് ഉമ്മൻചാണ്ടി അനുസ്മരിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാടുകളാണ് കെ എം റോയ് സ്വീകരിച്ചിരുന്നതെന്നും നീതിക്കുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ശ്രദ്ധേയമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!