അയിഷ സുൽത്താനയ്ക്ക് പിന്തുണ; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി, മുതിർന്ന നേതാക്കളടക്കം 12 പേർ രാജിവെച്ചു

By Web TeamFirst Published Jun 11, 2021, 9:52 PM IST
Highlights

ലക്ഷദ്വീപ് ബിജെപി പ്രസിഡന്‍റ് അബ്ദുൽ ഖാദർ ഹാജി നൽകിയ പരാതിയിലാണ് യുവ സംവിധായിക ഐഷ സുൽത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തിരുന്നത്

കവരത്തി: ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി. മുതിർന്ന നേതാക്കളടക്കം 12 പേർ രാജിവച്ചു. ദ്വീപിലെ ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹമീദ് അടക്കമുള്ള 12 പ്രവർത്തകരാണ് രാജിവച്ചത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്‍റ് അബ്ദുൽ ഖാദർ ഹാജി നൽകിയ പരാതിയിലാണ് യുവ സംവിധായിക ഐഷ സുൽത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തിരുന്നത്

124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അയിഷ  സുൽത്താന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് എതിരെ നടത്തിയ പരാമർശം ആണ് പരാതിക്ക് അടിസ്ഥാനം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ബയോവെപ്പൺ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി  അയിഷ  സുൽത്താനയ്ക്ക് എതിരെ പരാതി നൽകിയത്.

ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ അയിഷ  സുൽത്താന വ്യക്തമാക്കിരുന്നു.  

click me!