മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് സെറാംപൂർ യൂണിവേഴ്‌സിറ്റിയുടെ ഡോക്‌ടറേറ്റ്

Published : Nov 08, 2025, 09:19 PM IST
Dr Theodosius Mar Thoma Metropolitan

Synopsis

മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് സെറാംപൂർ യൂണിവേഴ്‌സിറ്റിയുടെ ഡി.ഡി. (ഹൊണോറിസ് കോസ) ബിരുദം. ഈ ബഹുമതി സഭയ്ക്കും സമൂഹത്തിനും ലഭിച്ച വലിയ അംഗീകാരമായി കണക്കാക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

പത്തനംതിട്ട: മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് സെറാംപൂർ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി. സർവകലാശാലയുടെ ഈ വർഷത്തെ ഡി.ഡി. (ഹൊണോറിസ് കോസ) ബിരുദത്തിനാണ് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അർഹനായത്. അക്കാദമിക, സാമൂഹ്യ, എക്യൂമെനിക്കൽ, ആദ്ധ്യാത്മിക രംഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മെത്രാപ്പോലീത്തയക്ക് സർവ്വകലാശാല ഡോക്ടറേറ്റ് സമ്മാനിക്കുന്നത്.

പശ്ചിമ ബംഗാളിലെ ഹൂഗ്ലിക്കടുത്ത് സെറാംപൂരിൽ 1818 ൽ സ്ഥാപിതമായ ദൈവശാസ്ത്ര സർവ്വകലാശാലയാണ് സെറാംപൂർ യൂണിവേഴ്‌സിറ്റി. ദൈവശാസ്ത്ര അധ്യാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണിത്. ഈ വരുന്ന നവംബർ 27 ന് സെറാംപൂർ സർവകലാശാല കോളേജിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ബിരുദം സമ്മാനിക്കുമെന്ന് കൗൺസിൽ സെക്രട്ടറി ഡോ. ശുബ്റോ ശേഖർ സർക്കാർ അറിയിച്ചു.

ഭാരതത്തിലെ ദൈവശാസ്ത്ര അധ്യാപനത്തിൻ്റെ ഈറ്റില്ലമായ സെറാംപൂർ യൂണിവേഴ്സിറ്റിയുടെ ഉന്നതമായ ഈ ബഹുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഈ ബഹുമതി മലങ്കര മർത്തോമ്മാ സഭയ്ക്കും താനുൾപ്പെടുന്ന സമൂഹത്തിനും ലഭിച്ച വലിയ അംഗീകാരമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത