
തൃശ്ശൂര്‍: തൃശ്ശൂർ ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയുടെ പക്കൽ നിന്ന് പിടിച്ചത് ലഹരി മരുന്നല്ലെന്ന് ലാബ് റിപ്പോർട്ട് പുറത്ത്. എല്‍എസ്ഡി സ്റ്റാംപ് പിടിച്ചെന്ന പേരിൽ ചാലക്കുടി സ്വദേശിനിയായ സ്ത്രീ ജയിലിൽ കിടന്നത് 72 ദിവസമാണ്.
ചാലക്കുടിയിൽ എക്‌സൈസിന് ഗുരുതര വീഴ്ച. ചാലക്കുടി സ്വദേശിനി ഷീല സണ്ണിയുടെ ബാഗിൽ നിന്ന് എക്സൈസിന് കിട്ടിയത് ലഹരിമരുന്നല്ലെന്ന് വ്യക്തമാക്കുന്ന ലാബ് പരിശോധന ഫലം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇവരുടെ പക്കല്‍ നിന്ന് 12 എൽ എ സ് ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തു എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം. ഒന്നിന്ന് 5000 രൂപമുകളിൽ മാർക്കറ്റിൽ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയ എന്നായിരുന്നു എക്സൈസ് അറിയിച്ചിരുന്നത്. എന്നാല്‍, ഇത് ലഹരിമരുന്നല്ലെന്ന് വ്യക്തമാക്കുന്ന ലാബ് പരിശോധന ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്ന് ഷീല സണ്ണി ആവശ്യപ്പെട്ടു. നിലവിൽ കേസന്വേഷണം എക്സൈസിലെ ക്രൈംബ്രാഞ്ചിനാണ്. അതേസമയം, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ നേരത്തെ എക്സൈസ് സ്ഥലം മാറ്റിയിരുന്നു.
Also Read: ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധം: കുറഞ്ഞ പ്രായം 16 ആക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam