
കൊച്ചി: എം എ യൂസഫലിയുടെ ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കേണ്ടി വന്ന സംഭവത്തിൽ ഡിജിസിഐ പ്രാഥമിക പരിശോധന നടത്തുമെന്ന് ഒഎസ്എസ് എയർ മാനേജ്മെന്റ് ചീഫ് എഞ്ചിനീയർ ജെ പി പാണ്ഡെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യൂസഫലിയുടെ ഹെലികോപ്റ്റർ സർവീസ് ചെയ്യുന്ന കമ്പനിയാണ് ഒഎസ്എസ്. ഡിജിസിഐയുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കമ്പനി പരിശോധന നടത്തി വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്നതിന്റെ കാരണം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ചാൽ തകരാറിന്റെ കാരണം കണ്ടത്താൻ സാധിക്കും. പവർ ഫെയിലിയർ കാരണം ആണ് അടിയന്തരമായി നിലത്തിറക്കേണ്ടി വന്നത് എന്നാണ് പ്രാഥമിക നിഗമനം. സാധാരണയായി ഇത്തരം പവർ ഫെയിലിയർ ഉണ്ടാകാറില്ല. ദില്ലിയിലെ മുതിർന്ന എഞ്ചിനീയർമാർ പരിശോധന നടത്തും. മഴ പെയ്തത് തകരാറിന് കാരണമായിട്ടില്ല. ഹെലികോപ്ടർ പുതിയതാണ് .മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സാഹചര്യം നന്നായി കൈകാര്യം ചെയ്യാൻ പൈലറ്റുമാർക്ക് സാധിച്ചുവെന്നും ജെ പി പാണ്ഡെ പറഞ്ഞു.
Read Also: അത്ഭുതകരമായ രക്ഷപ്പെടൽ; യൂസഫലിയെ വിൻഡോ ഗ്ലാസ് നീക്കി പുറത്തെത്തിച്ചത് പൈലറ്റ്...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam