അധ്യാപകരുടെ പൊതുസ്ഥലംമാറ്റ ഉത്തരവ്: അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ തുടരും; ഇടപെടാൻ വിസമ്മതിച്ച് കോടതി

Published : Feb 29, 2024, 04:46 PM ISTUpdated : Feb 29, 2024, 04:51 PM IST
അധ്യാപകരുടെ പൊതുസ്ഥലംമാറ്റ ഉത്തരവ്: അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ തുടരും; ഇടപെടാൻ വിസമ്മതിച്ച് കോടതി

Synopsis

സ്റ്റേ നീക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു.

കൊച്ചി : സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. വ്യക്തിപരമായി പരാതിയുള്ളവർക്ക് ട്രിബ്യൂണലിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇനി അഥവാ സർക്കാരാണ് സമീപിക്കുന്നതെങ്കിൽ പത്ത് ദിവസത്തിനകം ട്രിബ്യൂണൽ തീരുമാനമെടുക്കണം. ട്രിബ്യൂണൽ ഉത്തരവിനെതിരെ സർക്കാരും ഏതാനും അധ്യാപകരും നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച്  പരിഗണിച്ചത്.

പൊതു സ്ഥലം മാറ്റം പരിഗണിക്കുമ്പോൾ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്കു മതിയായ മുൻഗണന നൽകണമെന്ന് ട്രിബ്യൂണൽ നിർദേശിച്ചിരുന്നു.  ഇത് പരിഗണിക്കാതെയായിരുന്നു പൊതുസ്ഥലം മാറ്റ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചത്. ഇതിനിടെ സ്ഥലം മാറ്റത്തിന് കാരണം ഭരണാനുകൂല അധ്യാപകസംഘടനയുടെ സമ്മർദ്ദമാണെന്ന മന്ത്രി ശിവൻകുട്ടിയുടെ പ്രസംഗവും വിവാദമായി. 
പിൻമാറാൻ ഒരുക്കമല്ല, 73 കോടിയായി, ഇതാ പ്രേമലുവിന്റെ കുതിപ്പിന്റെ തെളിവുകൾ, യൂറോപ്പിലെ തിയ്യറ്റര്‍ ലിസ്റ്റ്

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൽ നിന്നുള്ള മാലിന്യം നിറച്ച് ട്രക്ക് തമിഴ്നാട്ടിലേക്ക്, മുല്ലപ്പെരിയാറിന് ചേര്‍ന്ന് സ്ഥലങ്ങളിൽ കയ്യോടെ പിടികൂടി തമിഴ്നാട് പൊലീസ്
പടിക്കംവയലിൽ നിന്ന് കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി; പ്രദേശത്ത് കടുവാ സാന്നിധ്യം, നാട്ടുകാർക്ക് ജാ​ഗ്രത നിർദേശം