'പൊലീസ് ഉദ്യോഗസ്ഥർ 20 ലക്ഷം രൂപവരെ വാഗ്ദാനം ചെയ്തു' കുന്നംകുളം ലോക്കപ്പ് മർദന കേസിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ പുറത്തുവരുന്നു

Published : Sep 05, 2025, 01:09 AM IST
vs sujith

Synopsis

കുന്നംകുളം ലോക്കപ്പ് മർദനക്കേസിൽ ഒത്തുതീർപ്പിന് പോലീസ് ശ്രമം.

കുന്നംകുളം: സംസ്ഥാന പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ കുന്നംകുളം ലോക്കപ്പ് മർദന കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നു. കേസിൽ നിന്ന് ഒഴിവാകാൻ പ്രതികളാക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ 20 ലക്ഷം രൂപവരെ വാഗ്ദാനം ചെയ്തിരുന്നതായി മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത് വെളിപ്പെടുത്തി.

കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇടനിലക്കാർ മുഖേന തന്നെ സമീപിച്ചെന്നും, കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെന്നും സുജിത് പറഞ്ഞു. വലിയ തുകയാണ് അവർ വാഗ്ദാനം ചെയ്തതെങ്കിലും നിയമപോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് താൻ നിലപാടെടുത്തതായും സുജിത് വ്യക്തമാക്കി.

2023 ഏപ്രിലിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ അടുത്തിടെയാണ് പൊതുസമൂഹത്തിന് മുന്നിലെത്തിയത്. ലോക്കപ്പിനുള്ളിൽ യുവാവ് കടുത്ത ശാരീരിക പീഡനത്തിന് ഇരയായിട്ടും പൊലീസ് ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പരമാവധി രണ്ട് വർഷം മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ മൂന്ന് വർഷത്തേക്ക് തടഞ്ഞെന്നും ഇൻക്രിമെൻ്റ് രണ്ട് വർഷത്തേക്ക് മരവിപ്പിച്ചെന്നുമാണ് നടപടിയായി പൊലീസ് വിശദീകരിക്കുന്നത്. എന്നാൽ, ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഇതേ പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും ജില്ലയിൽ ക്രമസമാധാനച്ചുമതലയിൽ തുടരുകയാണ്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിഎം ശ്രീ: 'ഒളിച്ചുവെച്ച ഡീൽ'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെസി വേണുഗോപാൽ; യുഡിഎഫ് എംപിമാർ പാർലമെൻ്റിൽ ഉന്നയിക്കാത്ത വിഷയമേതെന്ന് ചോദ്യം
ശബരിമലയിൽ സുരക്ഷ ശക്തമാക്കി സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്, ഇന്നും നാളെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ