പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്; `വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് ഭീഷണി'

Published : May 10, 2026, 12:50 PM ISTUpdated : May 10, 2026, 01:54 PM IST
Kerala Police

Synopsis

പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്‌മാനെതിരെയാണ് കേസ്.

എറണാകുളം: കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്മാനെതിരെയാണ് കേസെടുത്തത്. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശ്യത്തോടെ മുജീബ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതായാണ് പരാതി. 2025ലായിരുന്നു സംഭവം. ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ലഹരി കേസില്‍പ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. കേസ് എടുത്തതിനു പിന്നാലെ മുജീബ് റഹ്മാന്‍ ഒളിവില്‍ പോയെന്നും ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും എളമക്കര പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തമിഴ്നാട് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ വിജയ് ശ്രമിച്ചു, കാലം കണക്കുകൾ സൂക്ഷിക്കും'; അഭിനന്ദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
പത്തനാപുരത്ത് യുഡിഎഫ് -ബിജെപി ഡീൽ നടന്നെന്ന് കെ ബി ഗണേഷ് കുമാർ, കണക്കുകൾ നിരത്തി ഫേസ്ബുക്ക് പോസ്റ്റ്